ആരും നോക്കാത്ത സമയത്ത് ദിലീപ് അങ്കിൾ വിളിക്കുമായിരുന്നു കൈ കൂപ്പി നന്ദി പറഞ്ഞ് മണിയുടെ മകൾ

മലയാളികൾക്ക് ആർക്കാണ് നടൻ കലാഭവൻ മാണിയെ മറക്കുവാൻ ആകുക. അദ്ദേഹത്തിന്റെ മരണം മലയാളികളെ ഞെട്ടിച്ചത് തന്നെയായിരുന്നു. ഇന്നും എന്താണ് സംഭവിച്ചതെന്ന് എന്ന് അറിയാതെയാണ് മണി നമ്മളിൽ നിന്നും വിടപറഞ്ഞ് പോയത്. മലയാളികൾ ഒരിക്കലും മറക്കാത്ത…

മലയാളികൾക്ക് ആർക്കാണ് നടൻ കലാഭവൻ മാണിയെ മറക്കുവാൻ ആകുക. അദ്ദേഹത്തിന്റെ മരണം മലയാളികളെ ഞെട്ടിച്ചത് തന്നെയായിരുന്നു. ഇന്നും എന്താണ് സംഭവിച്ചതെന്ന് എന്ന് അറിയാതെയാണ് മണി നമ്മളിൽ നിന്നും വിടപറഞ്ഞ് പോയത്. മലയാളികൾ ഒരിക്കലും മറക്കാത്ത മുഖം തന്നയാണ്. അതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റി പല വാർത്തകളും പുറത്തു വന്നു എങ്കിലും അദ്ദേഹത്തിന്റെ മകളുടെ വാക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ആ കുടുംബം കഷ്ടത്തിലാണെന്ന് മാണിയുടെ സഹോദരൻ ഇപ്പോഴും വന്ന് പറയാറുണ്ട്.

അച്ഛന്റെ ഓർമ്മകൾ പങ്ക് വെച്ച് മകൾ ശ്രീലക്ഷ്മിയും എത്തി. ശ്രീലക്ഷ്മിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത് എന്ന് പറയാം. അച്ഛൻ ഇപ്പോളും ഞങ്ങളുടെ കൂടെ ഇല്ല എന്ന് വിഷ്വസിക്കുന്നില്ല. എന്റെ പത്താം ക്ലാസ് പരീക്ഷക്ക് കുറച്ച് ബാക്കി നിൽക്കുകയായിരുന്നു. ആ വേർപാട് സംഭവിച്ചത്. എന്റെ പരീക്ഷക്ക്‌ കുറച്ചുനാൾ മുൻപ് അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു. മോളെ എന്റെ സമയത്ത് എനിക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പിന്നെ കോപ്പി അടിച്ചിട്ടും പത്താം ക്ലാസ് ജയിക്കാനും എനിക്ക് സാധിച്ചില്ല.പക്ഷെ മോൾ നന്നായി പഠിക്കണം മിടുക്കി ആകണം. ഒരു ഡോക്ടർ ആകണം. എന്നിട്ട് അച്ഛൻ ചാലക്കുടിയിൽ മോൾക്കൊരു ഹോസ്പിറ്റൽ ഇട്ട് തരും, പാവങ്ങളെ സൗജന്യമായി ചികിത്സ നൽകണം എന്നായിരുന്നു അച്ഛൻ പറഞ്ഞത്. അച്ഛന് ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. അച്ഛൻ പോയതിന് ശേഷം ഈ നാട് തന്നെ ഉറങ്ങി പോയി എന്നാണ് തോന്നുന്നത്. അച്ഛൻ എന്നെ മോനെ എന്നാണ് വിളിച്ചിരുന്നത്. ആൺകുട്ടികളെ പോലെ എല്ലാം ഒറ്റയ്ക്ക് നോക്കി നടത്തണം എന്നെല്ലാം പറയുമായിരുന്നു. വീട്ടിൽ വന്നാൽ അച്ഛൻ ഇപ്പോഴും പാട്ടുപാടി നടക്കും.

അച്ഛൻ പോയതിൽ പിന്നെ അച്ഛനോടൊപ്പം സിനിമയിൽ ഉണ്ടായിരുന്ന ആരും വിളിക്കാറില്ല. എല്ലാവർക്കും തിരക്കാണല്ലോ അതുകൊണ്ട് ആകും. ഇടക്കിടക്ക് വിളിക്കുന്ന ഒരാൾ നമ്മുടെ ദിലീപ് അങ്കിൾ ആണ്. എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം എന്ന് പറയും. സത്യത്തിൽ അദ്ദേഹത്തിന്റെ ആ വാക്കുകൾ എനിക്ക് ആശ്വാസമാണ്. എന്നെ വിളിച്ചു സംസാരിച്ചു കഴിയുമ്പോൾ എന്റെ മനസിന് ഒരു സമാധാനം തോന്നാറുണ്ട്. അതൊരു ആശ്വാസം തന്നെ. അപ്പോഴാണ് മനസിലാക്കുന്നത് നമ്മളെ ആരേലും അന്യൂഷിക്കുംപോയോ, വിക്കുംപോയോ നമുക്ക് എന്ത് ആശ്വാസമാണ് തോന്നുന്നതെന്ന്. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായ ഡോക്ടർ ആകാനുള്ള ശ്രമത്തിലാണ് ഞാൻ ഇപ്പോൾ.


അതുപോലെ മാണിയുടെ അനുജൻ രാമകൃഷ്ണൻ അടുത്തിടെ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാരും സഹായിച്ചു. എന്നാൽ ചേട്ടൻ പോയതോടെ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ലായിരുന്നു എന്ന് പറഞ്ഞിരുന്നു. സാഹചര്യങ്ങൾക്കിടയിൽ നിന്നും പഠിച്ച് ഡോക്ടറേറ്റ് നേടിയ കഥയും രാമകൃഷ്‌ണൻ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. എന്തായാലും ജനപ്രിയനായ ദിലീപ് മണിയെ മറന്നിട്ടില്ല എന്നുള്ളത് തന്നാണ് സത്യം. ഇതിന് മുൻപും ഇദ്ദേഹത്തെക്കുറിച്ച് തുറന്ന് പറയാൻ ഈ കുടുംബം മടിച്ചിട്ടില്ല. മണിയുടെ കുടുംബത്തിന് സഹായവുമായി ദിലീപ് എത്തിയ കഥ നമ്മൾ ഇതിന് മുൻപും കേട്ടിട്ടുണ്ട്. മണിയുടെ മാത്രമല്ല, കൊച്ചിൻഖനീഫയുടെ വീട്ടിലും ദിലീപ് എല്ലാ മാസവും എത്താറുണ്ട്. ജനപ്രിയൻ എന്ന നിലയിൽ അദ്ദേഹം സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇത്രയും വലിയ മനുഷ്യൻ ആണെന്ന് ഈ കഥ കേൾക്കുമ്പോൾ ആണ് നമുക്ക് മനസിലാക്കുക.