മോഹൻലാൽ സിനിമകളുടെ കഥകൾ കേട്ടിട്ടാണ് സിനിമയിലേക്ക് വരണമെന്നുള്ള തോന്നലുണ്ടായത്’ കല്ല്യാണി പ്രിയദർശൻ

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ മനസില്‍ വളരെ വേഗം ഇടം നേടിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണിയുടെ ക്യൂട്ട് നസ് തന്നെയാണ് താരത്തെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നതും. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളില്‍ കല്യാണി…

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ മനസില്‍ വളരെ വേഗം ഇടം നേടിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണിയുടെ ക്യൂട്ട് നസ് തന്നെയാണ് താരത്തെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നതും. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളില്‍ കല്യാണി വേഷമിട്ടു. ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യാണ് കല്യാണിയുടെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കല്യാണി നല്‍കിയ ഇന്റര്‍വ്യുകളൊക്കെ ഇപ്പോള്‍ വൈറലാണ്. ഇതിനിടയിൽ സിനിമയിൽ എത്താൻ കാരണമായത് എന്നതാണെന്ന് അവതാരകൻ ചോദിച്ചപ്പോൾ ഉള്ള താരത്തിന്റെ മറുപടിയാണ് ഇപ്പോൾ വൈറലായി മാറുന്നത്.

മോഹൻലാൽ സിനിമകളുടെ കഥകൾ കേട്ടിട്ടാണ് സിനിമയിലേക്ക് വരണമെന്നുള്ള തോന്നലുണ്ടായത് എന്നും, അച്ഛൻ സംവിധായകൻ ആയത് കൊണ്ടും സിനിമ എന്നെ സ്വാതീനിച്ചിരുന്നു എന്നും താരം പറയുന്നു. എന്നാൽ മുൻകാല സിനിമകളിൽ നിന്നും തനിക്ക് ഇഷ്ടം താളവട്ടം ആണെന്നും കല്യാണി പ്രിയദർശൻ പറയുന്നുണ്ട്. തല്ലുമാലയിൽ ടോവിനോ ആണ് നായകനായി എത്തുന്നത്.. സിനിമയുടേതായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പില്‍ പുറത്തിറങ്ങിയ കണ്ണില്‍പെട്ടോളെ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.. ടോവിനോയുടെ മാസ് സ്‌റ്റെപ്പുകളും കല്യാണിയുടെ ഫ്രീക്ക് ലുക്കും എല്ലാം ഈ ഗാനത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു.