ദൈവം എനിക്ക് സമ്മാനിച്ച ഏറ്റവും മനോഹരമായ സമ്മാനം, വൈറലായി കല്യാണിയുടെ സെൽഫി

മലയാളത്തിലെ മികച്ച പ്രതിഭകളുടെ മക്കളാണ് കല്യാണിയും പ്രണവും, കുട്ടിക്കാലം മുതലേ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്, ഇരുവരുടെയും കുട്ടിക്കാല ചിത്രങ്ങൾ ഒക്കെ ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്, മലയാളത്തിലെ താരജോഡികൾ ലിസിക്കും പ്രിയ ദര്ശനും പിന്നാലെ…

മലയാളത്തിലെ മികച്ച പ്രതിഭകളുടെ മക്കളാണ് കല്യാണിയും പ്രണവും, കുട്ടിക്കാലം മുതലേ രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്, ഇരുവരുടെയും കുട്ടിക്കാല ചിത്രങ്ങൾ ഒക്കെ ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്, മലയാളത്തിലെ താരജോഡികൾ ലിസിക്കും പ്രിയ ദര്ശനും പിന്നാലെ മക്കളും സിനിമയിലേക്ക് എത്തിച്ചേരുക ആയിരുന്നു, മകള്‍ ക്യാമറയ്ക്ക് മുന്നിലാണെങ്കില്‍ ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു സിദ്ധാര്‍ത്ഥിന്റെ തീരുമാനം. തെലുങ്ക് ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച കല്യാണി പിന്നീട് തമിഴ്‌ലേക്കും മലയാളത്തിലേക്കും എത്തിച്ചേർന്നു. ദുല്ഖറിനൊപ്പം അഭിനയിച്ച വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് കല്യാണി മലയാളത്തിലേക്ക് അരങ്ങേറിയത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയത് കല്യാണിയായിരുന്നു.

വരനെ ആവിശ്യമുണ്ട് ചിത്രത്തിൽ വളരെ മികച്ച പ്രതികരണം ആയിരുന്നു കല്യാണിയുടെ അഭിനയത്തിന് ലഭിച്ചത്, കല്യാണി ആദ്യമായി അഭിനയിച്ച മലയാള ചിത്രം മരക്കാറിലായിരുന്നുവെങ്കിലും റിലീസ് ചെയ്തത് വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ്. പ്രണവിനൊപ്പമായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലേക്ക് കല്യാണി എത്തുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ നായികാനായകന്‍മാരായെത്തുന്നതും ഇവരാണ്.  ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച്‌ വരികയാണ്. ഇടക്ക് സിനിമയുടെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.  ഇപ്പോൾ കല്യാണിയും മോഹൻലാലും ഒന്നിച്ചുള്ള ഒരു സെൽഫിയാണ് വൈറൽ ആകുന്നത്,

കല്യാണിയുടെ പിതാവ് പ്രിയദർശൻ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകള്‍ കല്യാണി എനിക്ക് അനുഗ്രഹമായുള്ള സുഹൃത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചു. നന്ദി പൃഥ്വിരാജ് എന്നാണ് പ്രിയദര്‍ശന്റെ കുറിപ്പ്. നിമിഷ നേരം കൊണ്ടാണ് കല്യാണിയുടെ ഈ സെൽഫി വൈറൽ ആയത്. പ്രിതിരാജ് നായകനാകുന്ന ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണ വേളയിൽ നിന്നുമുള്ള സെൽഫി ആണിത്, കല്യാണി ആണ് ചിത്രത്തിലെ നായിക. ആന്റണി പെരുമ്പാവൂർ നിമ്മിക്കുന്ന ചിത്രം ഷൂട്ട് ചെയ്യുന്നത് കേരളത്തിന് പുറത്താണ്, കേരളത്തിൽ വെച്ചായിരുന്നു ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചത്, എന്നാൽ ഇവിടെ കോവിഡ് കേസ് വർധിക്കുന്ന സാഹചര്യത്തിൽ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റുക ആയിരുന്നു.