ഞാൻ വസ്ത്രം മാറുമ്പോൾ എന്റെ ശരീരത്തിലേക്ക് നോക്കാൻ തന്നെ എനിക്ക് നാണമായിരുന്നു

ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ അഭിനേത്രിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് താരത്തിന് മികച്ച നായികയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത്. അതികം മലയാള സിനിമയിൽ സജീവമല്ലാത്ത…

ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ അഭിനേത്രിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് താരത്തിന് മികച്ച നായികയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത്. അതികം മലയാള സിനിമയിൽ സജീവമല്ലാത്ത താരത്തിന് ലഭിച്ച അംഗീകാരം മലയാള സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അർഹതപ്പെട്ട തന്റെ സ്ഥാനം കനി നേടിയെടുത്തത്. തനിക്ക് ലഭിച്ച ഈ പുരസ്കാരം ആദ്യ നായിക റോസിക്ക് സമർപ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലും മറ്റും അധികം സജീവമല്ലാത്ത താരത്തിന്റെ ജീവിതം ആരാധകർക്ക് അധികം സുപരിചിതമല്ല.

കനി അഭിനയിച്ച ബിരിയാണി എന്ന ചിത്രം അടുത്തിടെ ആണ് ഓൺലൈൻ റിലീസ് ചെയ്തത്, ചിത്രത്തിൽ കനി തന്റെ ശരീരം കാണിച്ചുവെന്ന് ആരോപിച്ച് നിരവധി വിമർശങ്ങൾ ആണ് താരത്തിനും സംവിധായകനും നേരെ ഉയർന്നത്. സിനിമയ്ക്ക് ശേഷം നിരവധി അഭിമുഖങ്ങളിൽ താരത്തെ കാണാൻ ഇടയായി. എന്നാൽ ഇപ്പോൾ നടിയുടെ ചില വെളിപ്പെടുത്തലുകളാണ് ആരാധകരും സിനിമ പ്രേഷകരും ഏറ്റെടുക്കുന്നത്.അഭിമുഖത്തിൽ ഇതിന് മുമ്പ് താരം എങ്ങനെയായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിനു കനികുസൃതി മറുപടി പറഞ്ഞത് ഇങ്ങനെ. ” എന്റെ സ്വന്തം വസ്ത്രം മാറാൻ പോലും ഞാൻ ലൈറ്റ് ഓഫ്‌ ചെയുമായിരുന്നു. അതിന്റെ കാരണം അത്രെയ്ക്കും നാണം ഉള്ളവരായിരുന്നു ഞാൻ. അതായത് എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയിലായിരുന്നു ഞാൻ എന്നാണ് താരം പറയുന്നത്.

ശിക്കാർ‍, കോക്ടെയ്ൽ, ഉറുമി, കർമ്മയോഗി, ഒരു ഇന്ത്യൻ പ്രണയകഥ, നോർത്ത് 24 കാതം, ഹോട്ടൽ കാലിഫോർ‍ണിയ, നത്തോലി ഒരു ചെറിയ മീനല്ല, മസാല റിപ്പബ്ലിക്, പിസാസ്, ബർമ്മ, ദി ‍ഡോൾഫിൻസ്, ബിരിയാണി തുടങ്ങിയവയാണ് കനി അഭിനയിച്ച ശ്രദ്ധേയ സിനിമകൾ. ദി ഫ്ലവറിങ് ട്രീ, പടക്കം, മെമ്മറീസ് ഓഫ് എ മെഷീൻ, ടച്ച്, മാ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലും ഈശ്വരൻ സാക്ഷിയായി എന്ന പരമ്പരയിലും കനിയുടെ അഭിനയം ഏറെ പ്രശംസകൾ നേടിയിരുന്നു. സിനിമയിലും ജീവിതത്തിലും വ്യക്തമായ നിലപാടുകളുള്ള നടിയായാണ് ഏവരും കനിയെ കാണുന്നത്.