എന്റെ ശരീരത്തെ ഞാന്‍ വെറുത്തിരുന്നു, ഞാന്‍ വെറുത്തിരുന്നത് കൊണ്ടായിരുന്നു എല്ലാം ചെയ്തിരുന്നത്

നായികയായി അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കാര്‍ത്തിക മുരളീധരൻ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്. സോഷ്യൽ മീഡിയയിൽ കാര്‍ത്തിക മുരളീധരന്റെ ഫോട്ടോകള്‍ തരംഗമാകാറുമുണ്ട്. ദുൽഖർ ചിത്രം കൊമ്രേഡ് ഇൻ അമേരിക്ക, മമ്മൂക്ക ചിത്രം അങ്കിള്‍ എന്നീ സിനിമകളിലാണ്…

നായികയായി അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കാര്‍ത്തിക മുരളീധരൻ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്. സോഷ്യൽ മീഡിയയിൽ കാര്‍ത്തിക മുരളീധരന്റെ ഫോട്ടോകള്‍ തരംഗമാകാറുമുണ്ട്. ദുൽഖർ ചിത്രം കൊമ്രേഡ് ഇൻ അമേരിക്ക, മമ്മൂക്ക ചിത്രം അങ്കിള്‍ എന്നീ സിനിമകളിലാണ് കാര്‍ത്തിക മുരളീധരൻ നായികയായത്. ഇന്ത്യൻ സിനിമയിലെ പ്രശസ്ത ഛായാഗ്രഹകൻ സി കെ മുരളീധരന്റെ മകൾ ആണ് തൃശ്ശൂർകാരിയായ കാർത്തിക. കാർത്തിക അഭിനയിച്ച ദുൽഖർ സൽമാൻ ചിത്രം സിഐഎയിലെ സാറ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുസിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കാര്‍ത്തിക. ഇപ്പോൾ താനും ബോഡി ഷെയിമിങ് നേരിട്ടുണ്ട് എന്ന് പറയുകയാണ് താരം.കാർത്തികയുടെ വാക്കുകൾ ഇങ്ങനെ,

ഞാന്‍ കൊച്ചു കുട്ടിയായപ്പോള്‍ മുതല്‍ ചബ്ബി ആയിരുന്നു, ഇത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഫാറ്റ് ഷെയ്മിംഗ് അന്നു മുതല്‍ മുതിര്‍ന്നത് വരെ തുടരുന്നതായിരുന്നു. ഇത് അപ്പിയറന്‍സിന്റെ മാത്രം പ്രശ്‌നം മാത്രമല്ല, ഒരു കുട്ടിയെന്ന നിലയില്‍ എന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ വിചിത്രമായ പ്രതിരോധ മാര്‍ഗങ്ങള്‍ എനിക്ക് വികസിപ്പിച്ചെടുക്കേണ്ടിവന്നു, കാരണം ഇത് സ്‌കൂളില്‍ മാത്രമല്ല, സ്‌കൂളിനും കുടുംബത്തിനും പുറത്തുള്ള സുഹൃത്തുക്കളും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ കളിയാക്കും, എന്നെ വെറുത്തു, പിന്നെ വിമത ആയി കൂടുതല്‍ ഭാരം വെക്കാന്‍ തുടങ്ങി, അത് എനിക്കെതിരെ തന്നെ പ്രവര്‍ത്തിച്ചു.പിന്നെ ഞാന്‍ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ളൊരു മേഖയില്‍ ചേര്‍ന്നു. ഫാറ്റ് ഷെയ്മിംഗും സെക്ഷ്വലൈസേഷനും എനിക്ക് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ വലുതായിരുന്നു. എന്റെ ശരീരവും ഞാനും നിരന്തരം കലഹിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ മടുക്കാന്‍ തുടങ്ങി. ലോകത്തെ എന്നെ ഞാനായിട്ട് അംഗീകരിക്കാന്‍ ഈ ലോകത്തെ ബോധ്യപ്പെടുത്താനായില്ല. എനിക്ക് എന്നെ തന്നെ അംഗീകരിക്കാനായില്ല. ഇതോടെ ഞാന്‍ ഡയറ്റ് ആരംഭിച്ചു. എല്ലാം പരീക്ഷിച്ചിരുന്നു.

ഒന്നും നടന്നില്ല. കാരണം എന്റെ ശരീരത്തെ ഞാന്‍ വെറുത്തിരുന്നു. ഞാന്‍ വെറുത്തിരുന്നത് കൊണ്ടായിരുന്നു എല്ലാം ചെയ്തിരുന്നത്. എനിക്ക് മറ്റെന്തോ ആകണമായിരുന്നു. ആരോഗ്യം, സൗന്ദര്യം എന്നൊക്കെയുള്ള ധാരണകളുടെ നേരെ വിപരീതമായ എന്തോ ഒന്ന്. എനിക്ക് ഭക്ഷണവും എന്റെ ശരീരവും തമ്മിലുള്ള ബന്ധം നേരെയാക്കണമായിരുന്നു. എനിക്ക് ചുറ്റുമള്ള അനാവശ്യ സങ്കല്‍പ്പങ്ങളും ഡയലോഗുകളേയും മാറ്റണമായിരുന്നു. എനിക്ക് ഇഷ്ടമുള്ള എന്റെ നല്ല പതിപ്പാകണമായിരുന്നു.പതിയെ എന്റെ പ്രശ്‌നം എന്താണെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസിലാക്കാന്‍ തുടങ്ങിയെന്നാണ് താരം പറയുന്നത്. തന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റി. ഭാരണം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ആരംഭിച്ചത്. എന്നാല്‍ മനസിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് തന്നെ ആകെ മാറ്റിയെന്നും കാര്‍ത്തിക പറയുന്നു.