ആ സമയത്ത് മറ്റാരെയും അടുപ്പിക്കാറില്ല, ഒടുവിൽ മനസ്സ് തുറന്ന് കാവ്യ

മലയാളത്തിന്റെ സ്വന്തം താരം സുന്ദരിയാണ് കാവ്യ, നിരവധി വേഷങ്ങൾ ചെയ്ത താരം ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല   എങ്കിലും നിരവധി ആരാധകർ  ആണ് കാവ്യക്ക് ഉള്ളത്, 1999 മുതൽ മലയാള സിനിമയുടെ നായിക ആയി വളർന്ന…

മലയാളത്തിന്റെ സ്വന്തം താരം സുന്ദരിയാണ് കാവ്യ, നിരവധി വേഷങ്ങൾ ചെയ്ത താരം ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല   എങ്കിലും നിരവധി ആരാധകർ  ആണ് കാവ്യക്ക് ഉള്ളത്, 1999 മുതൽ മലയാള സിനിമയുടെ നായിക ആയി വളർന്ന കാവ്യ നിരവധി ചിത്രങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചത്, നടൻ ദിലീപിനെ വിവാഹം കഴിച്ച ശേഷം കാവ്യ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ  സജീവമായ താരത്തിന്റെ ചിത്രങ്ങൾ ഇടക്ക് ഏറെ വൈറൽ ആകാറുണ്ട്. ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്. പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു. നൂറോളം ചിത്രങ്ങളിൽ അഭിനയ മികവ് തെളിയിച്ച കാവ്യ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് ഒന്നിൽ അധികം തവണ നേടിയിട്ടുണ്ട്

36 വയസ്സുകാരി ഇന്ന് ഇന്നൊരു കുഞ്ഞിന്റെ അമ്മയാണ്. എങ്കിൽ കൂടിയും വശ്യത തുളുമ്പുന്ന സൗന്ദര്യമാണ് കാവ്യയുടേത്. ഇപ്പോഴും ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ദിലീപിന്റെ മകൾ മീനാക്ഷിയോടൊപ്പം തന്നെ ക്യാമറ കണ്ണുകൾ കാവ്യക്കും പിന്നാലെയായാണ്. ഒരിക്കൽ ഒരു വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയ കാവ്യയെ ക്യാമറ കണ്ണുകൾ വിടാതെ പിന്തുടർന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. 36 ലേക്ക് കടന്നിരിക്കുകയാണ് കാവ്യ. എന്താണ് ഈ സൗന്ദര്യത്തിനു പിന്നിൽ എന്ന് പലപ്പോഴും കാവ്യയോട് മാധ്യമങ്ങൾ തിരക്കിയിട്ടുണ്ട്.

അതിനു ഒരിക്കൽ കാവ്യ പറഞ്ഞ മറുപടിയിങ്ങനെയാണ്. “ചിട്ടയായ ജീവിത രീതി അത് കഴിവതും പുലർത്തികൊണ്ട് പോകാൻ ശ്രമിക്കാറുണ്ട്. നൃത്തം, വോക്കിങ്, ഉറക്കം ഇതൊന്നും മുടക്കാറില്ല” ഇതൊക്കെ തന്നെയാണ് തന്റെ ജീവിത രീതിയെന്ന് കാവ്യ സമ്മതിച്ചിട്ടുണ്ട്.ഷൂട്ടിങ് തിരക്കുകളിൽ നിന്നും വീട്ടിൽ എത്തിയാൽ ലഭിക്കുന്ന രണ്ടു ദിവസം തന്റേത് മാത്രമാണ് എന്ന് കാവ്യ തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് ആരും തന്നെ ശല്യം ചെയ്യില്ല. അന്ന് ഒരു ഡയറ്റും ഉണ്ടാകില്ല. ഫോണൊക്കെ മാറ്റിവച്ചിട്ട് സ്വതന്ത്രമായി ഉറങ്ങും, മറ്റൊന്നിനെക്കുറിച്ചും ഒരു ചിന്തയും ഉണ്ടാകില്ലെന്നും കാവ്യ പറഞ്ഞിട്ടുണ്ട്. മാത്രമല്ല എത്ര പുലർച്ചെ ഉണരാനും താൻ റെഡിയാണ് എന്നും അതിപ്പോൾ പുലർച്ചെ നാല് മണിക്ക് ആണെങ്കിലും ഒരു പ്രശ്നവും ഇല്ലെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്.

തന്റേതായ ഒരു ഭക്ഷണ രീതി പാലിച്ചു വരുന്ന ആളാണ് തന്നെന്നും ഒരിക്കൽ കാവ്യ പറഞ്ഞിട്ടുണ്ട്. മാത്രമല്ല എണീക്കുമ്പോളും ഉറങ്ങുമ്പോളും എപ്പോഴും പ്രാർത്ഥന ചുണ്ടിൽ ഉണ്ടാകുമെന്നും കാവ്യ ഏഷ്യാനെറ്റ് വാർത്ത പ്രഭാതത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണ രീതികൾക്ക് സമയം ഉണ്ട് ,പ്രാർത്ഥന, എക്സർസൈസ് ഒന്നും മുടക്കാറില്ല. ജിമ്മിൽ പോയാലും കാർഡിയോ ഒക്കെയാണ് മെയിൻ ആയി ചെയ്യുന്നത് വെയിറ്റ് ലിഫ്റ്റിങ് ഒന്നും ചെയ്യാറില്ല എന്നും കാവ്യ പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ ഇത് തന്നെ ആയിരിക്കും ഇന്നും കാവ്യയുടെ ബ്യൂട്ടി സീക്രട്ട് എന്നാണ് പ്രേക്ഷകരുടെ അനുമാനം.