എനിക്ക് എന്റേതായ രീതികളുണ്ട്, അതില്‍ ഒരിക്കലും ഞാന്‍ മാറ്റം വരുത്തില്ല : കാവ്യമാധവന്‍

ബാലതാരമായി സിനിമാലോകത്തേക്കെത്തി നായികയായി തിളങ്ങിയ നടിയാണ് കാവ്യാമാധവന്‍. ലാല്‍ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് കാവ്യ മാധവന്‍ ആദ്യമായി നായികയാവുന്നത്. നടന്‍ ദിലീപുമായി രണ്ടാം വിവാഹം ചെയ്ത കാവ്യ…

ബാലതാരമായി സിനിമാലോകത്തേക്കെത്തി നായികയായി തിളങ്ങിയ നടിയാണ് കാവ്യാമാധവന്‍. ലാല്‍ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് കാവ്യ മാധവന്‍ ആദ്യമായി നായികയാവുന്നത്.
നടന്‍ ദിലീപുമായി രണ്ടാം വിവാഹം ചെയ്ത കാവ്യ വിവാഹശേഷം താത്കാലികമായി സിനിമാലോകത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ്. ഇപ്പോള്‍ കുടുംബിനിയായി മകള്‍ മഹാലക്ഷ്മിക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് കാവ്യ ഇപ്പോള്‍. എങ്കിലും കാവ്യയുടെ ആരാധകര്‍ക്ക് ഒട്ടും കുറവില്ല. കാവ്യമാധവന്റെ പേരില്‍ ഫേസ്ബുക്കില്‍ ഒഫീഷ്യന്‍ ഫാന്‍ പേജുമുണ്ട്. അതിലൂടെ കാവ്യയുടെ സൗന്ദര്യ സംരക്ഷത്തെ കുറിച്ച് കാവ്യ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

കാവ്യയുടെ വാക്കുകള്‍

ചിട്ടയായ ജീവിതരീതി അത് കഴിവതും പുലര്‍ത്തികൊണ്ട് പോകാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍ അതില്‍ നൃത്തം, വോക്കിങ്, ഉറക്കം ഇതൊന്നും മുടക്കാറില്ല. ഇതൊക്കെ തന്നെയാണ് തന്റെ ജീവിത രീതി. അതിനൊന്നും ഒരു മാറ്റവും വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നും ഇപ്പോഴും അത് തുടരുന്നു. ഷൂട്ടിങ് തിരക്കുകള്‍ ഉണ്ടായിരുന്ന സയത്ത് എല്ലാം കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തിയാല്‍ അത് കഴിഞ്ഞുള്ള രണ്ടു ദിവസം അത് തന്റേത് മാത്രമാണ്. ആ ദിവസങ്ങളില്‍ തന്നെ ആരും ശല്യം ചെയ്യില്ല. അന്ന് ഒരു ഡയറ്റും ഒരു ചിട്ടയും ഉണ്ടാകില്ല. ഫോണൊക്കെ ഓഫ് ചെയ്ത് മാറ്റിവച്ചിട്ട് സ്വതന്ത്രമായി ഉറങ്ങും.ആ സമയത്ത് മറ്റൊന്നിനെക്കുറിച്ചും ഒരു ചിന്തയും ഉണ്ടാകില്ല. അത് മാത്രവുമല്ല എത്ര പുലര്‍ച്ചെ ഉണരാനും താന്‍ റെഡിയാണ്. അതിപ്പോള്‍ പുലര്‍ച്ചെ നാല് മണിക്ക് ആണെങ്കിലും തനിക്ക് ഒരു പ്രശ്നവും ഇല്ല. കൂടാതെ തന്റേതായ ഒരു ഭക്ഷണ രീതി പാലിച്ചു വരുന്ന ആളാണ് തന്നെന്നും അതുമാത്രമല്ല ഉണരുമ്പോഴും ഉറങ്ങുമ്പോളും എപ്പോഴും തന്റെ ചുണ്ടില്‍ ഒരു പ്രാര്‍ത്ഥന ഉണ്ടാകും. ഭക്ഷണ രീതികള്‍ക്ക് ഒരു സമയം ഉണ്ട്. അതിനോടൊപ്പം പ്രാര്‍ത്ഥന, എക്സര്‍സൈസ് ഒന്നും മുടക്കാറില്ല.