വിടര്‍ന്ന കണ്ണുകള്‍, ഇടതൂര്‍ന്ന മുടി, കാവ്യക്ക് ശേഷം മലയാള സിനിമയിൽ ഇത്രയും സൗന്ദര്യം ആർക്കും ഉണ്ടായിട്ടില്ല

പണ്ട് മുതൽ തന്നെ മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതിയാണ് നായകന്മാർ കൂടുതൽ കാലം സിനിമയിൽ നീണ്ടു നിൽക്കുമ്പോൾ അവർക്കൊപ്പം എത്തുന്ന നായികമാർ വളരെ പെട്ടന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുന്നതും. സിനിമയിൽ…

പണ്ട് മുതൽ തന്നെ മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതിയാണ് നായകന്മാർ കൂടുതൽ കാലം സിനിമയിൽ നീണ്ടു നിൽക്കുമ്പോൾ അവർക്കൊപ്പം എത്തുന്ന നായികമാർ വളരെ പെട്ടന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുന്നതും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ഈ നായികമാർ എല്ലാം തന്നെ പ്രേഷകരുടെ മനസ്സിൽ വളരെപ്പെട്ടന്ന് തന്നെ സ്ഥാനം പിടിക്കും. ഇത്തരത്തിൽ ഒരുപാട് നല്ല നായികമാരാണ് മലയാള സിനിമയിൽ കുറച്ച് കാലം മികച്ച പ്രകടനം കാഴ്ചവെച്ചിട്ട് അപ്രത്യക്ഷം ആയത്. അതുപോലെ മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന താരമാണ് കാവ്യാ മാധവൻ, ദിലീപിനെ വിവാഹം കഴിച്ചതിനു പിന്നാലെ കാവ്യ സിനിമയിൽ നിന്നും പിൻവാങ്ങി നിൽക്കുകയാണ്, ദിലീപിനെ വിവാഹം ചെയ്യുന്നതിന് മുൻപ് കാവ്യാ വിവാഹം ചെയ്തത് നിഷാൽ ചന്ദ്രനെയാണ്

എന്നാൽ ആർഭാടപൂർവ്വം നടത്തിയ ഈ വിവാഹത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. പരസ്പ്പര സമ്മതത്തോടെ ഇവർ വിവാഹത്തിന് തൊട്ട് പിന്നാലെ വേർപിരിയുകയായിരുന്നു. പരസ്പ്പരം ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് ബന്ധം വേർപ്പെടുത്താൻ കാരണം എന്നായിരുന്നു അന്ന് പുറത്ത് വന്ന വാർത്ത. വിവാഹശേഷം അകന്നു കഴിഞ്ഞ ഇവർക്ക് എറണാകുളം കുടുംബകോടതി വിവാഹമോചനത്തിന് അനുവദിക്കുകയായിരുന്നു. കാവ്യയുമായുള്ള ബന്ധം വേർപ്പെടുത്തിയതിനു പിന്നാലെ നിഷാൽ വീണ്ടും വിവാഹിതനായി.

എന്നാൽ ഇപ്പോൾ കാവ്യയുടെ ആദ്യ വിവാഹത്തിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, മണവാട്ടിയായി കാവ്യയെ കണ്ടപ്പോള്‍ ഇത്രയും സുന്ദരിയായ ഒരു നവവധുവിനെ വേറെ കണ്ടിട്ടില്ല എന്നാണ് ആരാധകര്‍ പറഞ്ഞത്. വിരുന്നിനായി താരത്തെ അണിയിച്ചൊരുക്കിയത് പ്രശസ്ത ബ്യൂട്ടീഷനായ അനില ജോസഫായിരുന്നു. വിടര്‍ന്ന കണ്ണുകളും പനങ്കുല പോലുള്ള മുടിയുമാണ് കാവ്യ മാധവന്റെ പ്രത്യേകതയെന്നാണ് അവർ വ്യക്തമാക്കിയത്. നാടന്‍ വേഷത്തില്‍ ഒരു പ്രത്യേക ഭംഗി തന്നെയാണ് നടിയെ കാണാന്‍. വിടര്‍ന്ന കണ്ണുകള്‍, ഇടതൂര്‍ന്ന മുടി, ഇതെല്ലാം ഈ താരത്തിന്റെ സൗന്ദര്യം കൂട്ടുന്നു.

കാവ്യ പിന്നീട് മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിനെ കാവ്യാ വിവാഹം ചെയ്‌തു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു ഇവരുടേത്, ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്, ഇപ്പോൾ ഭർത്താവും മക്കളും ഒക്കെയായി പത്മാസരോവരത്തിൽ ഏറെ സന്തോഷത്തിലാണ് കാവ്യ. ഒരുപാട് വിവാദങ്ങൾക്കൊടുവിലാണ് കാവ്യയും ദിലീപും വിവാഹം കഴിച്ചത്, ഇരുവരും വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ രഹസ്യമായി വിവാഹം കഴിഞ്ഞു എന്ന് വാർത്തകൾ വന്നിരുന്നു, ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായത്, ഇപ്പോൾ കാവ്യക്കും ദിലീപിനും മഹാലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്, പൊതുവേദിയിലും മറ്റും ദിലീപും കാവ്യയും ഒന്നിച്ചാണ് എത്തുന്നത്, ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്.