എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം, ജീവിതത്തിലെ പുതിയ യാത്രയിലേക്കുള്ള തുടക്കമാണ്, കീർത്തി സുരേഷ്

മലയാളികളുടെ പ്രിയതാരം മേനകളുടെയും സുരേഷിന്റെയും മകളാണ് കീർത്തിസുരേഷ്, മലയാളത്തിൽ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും കീർത്തി മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. കീർത്തി തമിഴിലും തെലുങ്കിലും ആണ് തിളങ്ങുന്നത് നിരവധി സിനിമകൾ കൊണ്ട് താരമിപ്പോൾ…

മലയാളികളുടെ പ്രിയതാരം മേനകളുടെയും സുരേഷിന്റെയും മകളാണ് കീർത്തിസുരേഷ്, മലയാളത്തിൽ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും കീർത്തി മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. കീർത്തി തമിഴിലും തെലുങ്കിലും ആണ് തിളങ്ങുന്നത് നിരവധി സിനിമകൾ കൊണ്ട് താരമിപ്പോൾ തിരക്കിലാണ്,  സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് താരം, അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകലും ചിത്രങ്ങളൂം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ കീര്‍ത്തി പുതിയ സിനിമയായ ‘സാനി കൈദം’ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. എല്ലാവരുടെ അനുഗ്രഹം ആവശ്യപ്പെട്ടാണ് നടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

‘സാനി കൈദം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. കാതല്‍ കൊണ്ടേന്‍, 7ജി റെയിന്‍ബോ കോളനി, ആയിരത്തില്‍ ഒരുവന്‍, പുതുപ്പേട്ടൈ, മയക്കം എന്നാ, ഇരണ്ടാം ഉലകം, എന്‍ജികെ തുടങ്ങി നിരവധി സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനും നടന്‍ ധനുഷിന്റെ സഹോദരനുമായ സെല്‍വരാഘവന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. തന്റെ പുതിയ തുടക്കമാണ് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം എന്നാണ് കീർത്തി സുരേഷ് പറയുന്നത്. അടുത്തിടെ   സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു കീര്‍ത്തി സുരേഷിന്റെ വിവാഹവാര്‍ത്ത. കീര്‍ത്തിയും ഒരു വ്യവസായിയും തമ്മില്‍ വിവാഹിതരാവുന്നു എന്നതായിരുന്നു ഗോസിപ്പ് കോളങ്ങള്‍ ആഘോഷിച്ച വാര്‍ത്തകളില്‍ ഒന്ന്.

വാര്‍ത്ത തെറ്റാണെന്നും തല്‍ക്കാലം വിവാഹം കഴിക്കാനുള്ള പ്ലാന്‍ തനിക്കില്ലെന്നും തുറന്നുപറഞ്ഞ് ഒടുവില്‍ കീര്‍ത്തി തന്നെ രംഗത്തെത്തിയിരുന്നു.”ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം,​ അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,” എന്നും താരം പറഞ്ഞിരുന്നു, കീര്‍ത്തി അഭിനയിച്ച പെന്‍ഗ്വിന്‍, മിസ് ഇന്ത്യ തുടങ്ങിയ സിനിമകളാണ് ഒടിടി റിലീസായി ഒടുവില്‍ പുറത്തിറങ്ങിയത്.