ഒപ്പിടുന്നതിനിടെ പേന ലീക്കായി; ക്ഷുഭിതനായി ചാള്‍സ് രാജാവ്- വീഡിയോ വൈറല്‍

ഒപ്പിടുന്നതിനിടെ പേനയിലെ മഷി ചോര്‍ന്നതിനെ തുടര്‍ന്ന് ക്ഷുഭിതനായി ചാള്‍സ് രാജാവ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ അടുത്ത ദിവസങ്ങളില്‍ ഇതു രണ്ടാം തവണയാണ് ചാള്‍സ് രാജാവ് ഇത്തരത്തില്‍ പ്രകോപിതനാകുന്നത്. ശനിയാഴ്ച, ലണ്ടനില്‍…

ഒപ്പിടുന്നതിനിടെ പേനയിലെ മഷി ചോര്‍ന്നതിനെ തുടര്‍ന്ന് ക്ഷുഭിതനായി ചാള്‍സ് രാജാവ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ അടുത്ത ദിവസങ്ങളില്‍ ഇതു രണ്ടാം തവണയാണ് ചാള്‍സ് രാജാവ് ഇത്തരത്തില്‍ പ്രകോപിതനാകുന്നത്. ശനിയാഴ്ച, ലണ്ടനില്‍ ചില രേഖകളില്‍ ഒപ്പിടാന്‍ ഒരുങ്ങുമ്പോള്‍, പേനകള്‍ സൂക്ഷിക്കുന്ന ഹോള്‍ഡര്‍ തടസ്സമാകുകയും സഹായികളെ വിളിച്ച് മാറ്റിക്കുകയും ചെയ്തിരുന്ന വീഡിയോ പുറത്തു വന്നിരുന്നു.

https://twitter.com/DublinNewsLive/status/1569902233294184448?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1569902233294184448%7Ctwgr%5Ec10651723a4352e1ba1a6b9fd47abf0476570c6b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F09%2F14%2Fking-charles-king-charles-annoyed-over-leaky-pen-during-signing-ceremony.html

ഇപ്പോഴിതാ വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിനടുത്തുള്ള ഹില്‍സ്ബറോ കാസിലില്‍ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെ നടന്ന സംഭവമാണ് വൈറലാകുന്നത്.

ഒപ്പിടാനായി ഉപയോഗിച്ച പേനയില്‍ നിന്നു മഷി ചോര്‍ന്നതോടെയാണ് ചാള്‍സ് രാജാവ് അസ്വസ്ഥത പ്രകടിപ്പിക്കുകയും ക്ഷുഭിതനായി കസേരയില്‍നിന്ന് എഴുന്നേല്‍ക്കുകയും ചെയ്തത്. ”എനിക്ക് ഇത് ഇഷ്ടമല്ല!” എന്നു പറഞ്ഞ് ചാള്‍സ് എഴുന്നേല്‍ക്കുകയും പേന, ഭാര്യ കാമിലയുടെ കയ്യില്‍ കൊടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വിരലുകള്‍ തുടയ്ക്കുന്നതിനിടെ ”ഇത് എപ്പോഴും സഹിക്കാനാകില്ല” എന്നും ചാള്‍സ് പറയുന്നുണ്ട്. ഇതിനിടെ, സഹായികളെത്തി ആ പേന വാങ്ങി പോകുന്നതും കാണാം. അതേസമയം കാമില കസേരയില്‍ ഇരുന്ന് ഒപ്പിടുന്നുമുണ്ട്.