അതെ ഈ നടന്‍ സംഘിയാണ്..!! കമന്റിന് മറുപടിയുമായി കൃഷ്ണകുമാര്‍!!

സിനിമാ സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമാണ് നടന്‍ കൃഷ്ണ കുമാര്‍. അഭിനയ ജിവിതത്തോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുപോലെ കൊണ്ട് പോകുന്ന താരത്തിന് പലപ്പോഴും പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാലും അതൊന്നും കേട്ട് മിണ്ടാതിരിക്കാന്‍…

സിനിമാ സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമാണ് നടന്‍ കൃഷ്ണ കുമാര്‍. അഭിനയ ജിവിതത്തോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുപോലെ കൊണ്ട് പോകുന്ന താരത്തിന് പലപ്പോഴും പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാലും അതൊന്നും കേട്ട് മിണ്ടാതിരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന കൃഷ്ണ കുമാറിന്റെ പോസ്റ്റിന് വന്ന കമന്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ഇതിന് ഉദാഹരണമാണ്.

Krishna-Kumar01

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം ‘കള്ളന്‍ ഡിസൂസ’യില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് നടന്‍ കൃഷ്ണകുമാര്‍. ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്നത്. ഈ വിവരം അദ്ദേഹം തന്‌റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു ഒരുപാട് പേര്‍ അഭിനന്ദിച്ചും ആശംസ അറിയിച്ചും എത്തിയെങ്കിലും ചിലര്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും കമന്റുകളായി പങ്കുവെച്ചു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കാരക്ടര്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നടന്റെ പോസ്റ്റിന് നേരെ ട്രോളുകളുമുയര്‍ന്നു.

എന്നാല്‍, തന്നെ കളിയാക്കിയ ആള്‍ക്ക് ചുട്ട മറുപടി തന്നെയാണ് അദ്ദേഹവും നല്‍കിയിരിക്കുന്നത്. കഥാപാത്രത്തെ പരിചയപ്പെടുത്തി കൃഷ്ണ കുമാര്‍ പങ്കുവെച്ച പോസറ്റിന് അടിയില്‍ ‘ക്രി സംഘി ആയിട്ടാണോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാല്‍ ഒട്ടും വൈകാതെ തന്നെ ആ കമന്റിന് കൃഷ്ണകുമാറിന്റെ നല്ല ചൂടന്‍ മറുപടിയും വന്നു.

‘കഥാപാത്രം ക്രി ആണ്, നടന്‍ സംഘിയും’ എന്ന്. നിരവധി പേരാണ് താരത്തിന്റെ കമന്റിനെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത ചിത്രം നാളെയാണ് തീയേറ്ററിലെത്തുന്നത്. ചിത്രത്തിലെ ഗാനമെല്ലാം ഇതിനോടകം തന്നെ ഹിറ്റായി മാറിയിട്ടുണ്ട്.