കരണ്‍ ജോഹര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, മുകേഷ് അംബാനി 300 കോടി രൂപ കടം നല്‍കി!! കെആര്‍കെ

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നയാളാണ് ബോളിവുഡ് താരം കെ.ആര്‍.കെ. സാധാരണയായി പ്രമുഖ താരങ്ങളെയാണ് കെ.ആര്‍.കെ കടന്നാക്രമിക്കാറുള്ളത്. അടുത്തിടെ മോഹന്‍ലാലിന്റെ ദൃശ്യത്തെ വിമര്‍ശിച്ച് താരം എത്തിയിരുന്നു. സിനിമ വളരെ ഇഴഞ്ഞാണ് പോകുന്നതെന്നും വളരെ മോശം ചിത്രമാണെന്നുമായിരുന്നു…

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നയാളാണ് ബോളിവുഡ് താരം കെ.ആര്‍.കെ. സാധാരണയായി പ്രമുഖ താരങ്ങളെയാണ് കെ.ആര്‍.കെ
കടന്നാക്രമിക്കാറുള്ളത്. അടുത്തിടെ മോഹന്‍ലാലിന്റെ ദൃശ്യത്തെ വിമര്‍ശിച്ച് താരം എത്തിയിരുന്നു. സിനിമ വളരെ ഇഴഞ്ഞാണ് പോകുന്നതെന്നും വളരെ മോശം ചിത്രമാണെന്നുമായിരുന്നു കെ.ആര്‍.കെയുടെ കമന്റ്.

ഇത്തവണ കെ.ആര്‍.കെയുടെ ഇരയായത് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ്. കടബാധ്യത മൂലം കുറച്ചു നാളുകള്‍ക്ക് മുന്‍പ് സംവിധായകന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു കെ.ആര്‍.കെയുടെ ട്വീറ്റ്.

ബ്രഹ്‌മാസ്ത്രയോടെ കടത്തിലായി, മുകേഷ് അംബാനി 300 കോടി കടം നല്‍കിയെന്നും എന്തുകൊണ്ടു കരണ്‍ ജോഹര്‍ അത് പറയുന്നില്ലെന്നുമാണ് കെ. ആര്‍.കെ ചോദിക്കുന്നത്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് കരണ്‍ ജോഹര്‍ വീട്ടില്‍ ഒരു ആത്മഹത്യ നാടകം കളിച്ചു. ബ്രഹ്‌മാസ്ത്ര വലിയ നഷ്ടമായതിനെ തുടര്‍ന്നായിരുന്നു. തുടര്‍ന്ന് മുകേഷ് അംബാനി അദ്ദേഹത്തിന് 300 കോടി രൂപ വായ്പയായി നല്‍കുകയായിരുന്നു. ഇപ്പോഴുള്ള ചോദ്യം ഇതാണ്, ബ്രഹ്‌മാസ്ത്രയുടെ പരാജയത്തോടെ കടക്കാരനായെന്ന് ലോകത്തോട് പറയാത്തത് എന്ത് എന്നാണ് കെ.ആര്‍.കെ ട്വീറ്റ് ചെയ്തത്.

2022 സെപ്റ്റംബര്‍ 9നാണ് വലിയ പ്രതീക്ഷയോടെ ബ്രഹ്‌മാസ്ത്ര തിയറ്റുകളില്‍ എത്തിയത്. 375- 400 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 431 കോടി രൂപയായിരുന്നു ബോക്‌സോഫീസില്‍ നിന്ന് നേടിയിരുന്നത്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഒ.ടി.ടിയിലും ചിത്രം മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.