ചാക്കോച്ചന്‍ – ശാലിനി കോംബോ ഇനി എന്ന് കാണാന്‍ പറ്റും..? നടന്റെ മറുപടി കേട്ടോ..!

സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും ഒരുമിച്ചുള്ള ഒരു സ്‌ക്രീന്‍ കെമസ്ട്രി ആരാധകര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ എന്നാണ് ഈ താരജോഡികളെ വീണ്ടും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍…

സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ താരങ്ങളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും ഒരുമിച്ചുള്ള ഒരു സ്‌ക്രീന്‍ കെമസ്ട്രി ആരാധകര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ എന്നാണ് ഈ താരജോഡികളെ വീണ്ടും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുക എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. തന്റെ ഏറ്റവും പുതിയ സിനിമയായ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ട നടത്തിയ അഭിമുഖത്തില്‍ ആയിരുന്നു ഒരു ഓണ്‍ലൈന്‍ ചാനലിനോട് നടന്റെ പ്രതികരണം.

പ്രേക്ഷകരുടെ പ്രിയ താരജോഡികളായ ചാക്കോച്ചനേയും ശാലിനിയേയും ഇനിയെന്ന് ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ സാധിക്കും എന്ന അവതാരികയുടെ ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി ഇതായിരുന്നു.. ആ സിനിമകള്‍ നിങ്ങള്‍ക്ക് ഇപ്പോഴും കാണാമല്ലോ എന്നായിരുന്നു ചാക്കോച്ചന്റെ രസകരമായ മറുപടി. അതിനൊപ്പം അതിനെ കുറിച്ച് ഒന്നും എനിക്ക് അറിയില്ല എന്നും അദ്ദേഹം പറയുന്നു.. അത് അവളുടെ തീരുമാനമാണ്.. ഞങ്ങള്‍ ഇപ്പോഴും പരസ്പരം കോണ്‍ടാക്ട് വെച്ചിട്ടുണ്ട്..ഫോണിലൂടെ.. ശാലിനി ഇടയ്ക്ക് വിളിക്കും എന്നും ചാക്കോച്ചന്‍ പറയുന്നു.. പക്ഷേ, ശാലിനി ഇനി തിരിച്ച് ഇന്‍ഡസ്ട്രിയിലേക്ക് വരുമോ

എന്ന് ഒന്നും എനിക്ക് അറിയില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.. അത് അവരുടെ മാത്രം തീരുമാനമാണ്.. എനിക്ക് അതിനെ കുറിച്ച് അറിയില്ല. ക്യാമറയ്ക്ക് മുന്‍പിലേക്ക് തിരിച്ച് വരണോ.. അതോ പുറകില്‍ നില്‍ക്കണോ അതെല്ലാം അവരുടെ തീരുമാനമാണ്.. എന്തായാലും തിരിച്ച് വന്നാല്‍ ഏറെ സന്തോഷം ആകുമെന്നും ശാലിനിയ്്‌ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സന്തോഷം എന്നും നടന്‍ പറയുന്നു.

ഒരു കാലത്ത് മലയാളം, തമിഴ് സിനിമാ രംഗത്ത് തിളങ്ങി നിന്ന താരമായിരുന്നു ശാലിനി. നടന്‍ അജിത്തുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയ ജീവിതത്തോട് വിട പറഞ്ഞിരിക്കുകയാണ്. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് ശാലിനി. സോഷ്യല്‍ മീഡിയയിലും അത്ര സജീവമല്ലാത്ത താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം സഹോദരിയുടെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ആരാധകര്‍ അറിയാറുള്ളത്.