മറ്റുള്ളവരെപ്പോലെ സേവാഭാരതിക്കാര്‍ വന്‍ തുക ചോദിച്ചില്ല..!! വിവാദങ്ങള്‍ക്ക് കുണ്ടറ ജോണിയുടെ മറുപടി!

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും അദ്ദേഹം തന്നെ നിര്‍മ്മിക്കുകയും ചെയ്ത സിനിമയാണ് മേപ്പടിയാന്‍. സിനിമ ഒരു ഫാമിലി ഹിറ്റ് തന്നെയായിരുന്നു എന്നാല്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച ഒരു സിനിമ കൂടിയായിരുന്നു മേപ്പടിയാന്‍…

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും അദ്ദേഹം തന്നെ നിര്‍മ്മിക്കുകയും ചെയ്ത സിനിമയാണ് മേപ്പടിയാന്‍. സിനിമ ഒരു ഫാമിലി ഹിറ്റ് തന്നെയായിരുന്നു എന്നാല്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച ഒരു സിനിമ കൂടിയായിരുന്നു മേപ്പടിയാന്‍ എന്നതും ശ്രദ്ധേയമായ കാര്യമാണ്. സിനിമയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചെന്നും, നായകന്‍ നിലവിളക്കു കത്തിച്ചെന്നുമൊക്കെ തുടങ്ങി ഒട്ടനവധി വിവാദങ്ങളാണ് ചിലര്‍ സിനിമയ്‌ക്കെതിരെ പടച്ച് വിട്ടത്.

പലതിനോടും പ്രതികരിച്ച് ഉണ്ണി തന്നെ രംഗത്ത് വന്നിരുന്നു ഇപ്പോഴിതാ നടന്‍ കുണ്ടറ ജോണിയും സംഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മറ്റ് ആംബുലന്‍സുകാരെല്ലാം വലിയ റേറ്റ് ചോദിച്ചപ്പോള്‍, എന്തെങ്കിലും തന്നാല്‍ മതിയെന്ന് പറഞ്ഞ് സേവാഭാരതിക്കാര്‍ തന്നെയാണ് നിര്‍മ്മാതാക്കളെ ബന്ധപ്പെട്ടതെന്ന് ജോണി പറയുന്നു.’ആംബുലന്‍സ് പത്ത് പതിനഞ്ച് ദിവസം അവിടെ വേണമായിരുന്നു. എന്റെ ഷോട്ട് എപ്പോഴാണ് എടുക്കുന്നതെന്ന് പറയാന്‍ പറ്റാത്തതുകൊണ്ടാണ് അത് കരുതിയത്. അവിടെയുള്ള മറ്റ് ആംബുലന്‍സുകാരെല്ലാം വലിയ റേറ്റാണ് ചോദിച്ചത്.

കാരണം സിനിമയല്ലേ? ഭയങ്കര വാടക ചോദിച്ചു. ആ സമയത്താണ് സേവാഭാരതിക്കാര്‍ ഇങ്ങോട്ട് വന്ന് ബന്ധപ്പെട്ടത്. ഞങ്ങളുടെ ഏഴെട്ട് വണ്ടികള്‍ ഓട്ടമൊന്നുമില്ലാതെ ചുമ്മാതെ കിടക്കുവാണ്. നിങ്ങള്‍ ഏതെങ്കിലും വണ്ടിയെടുത്തോ എന്ന് അവര്‍ പറഞ്ഞു. ഡ്രൈവര്‍ക്ക് എന്തെങ്കിലും കൊടുക്കുക, അവസാനം ഇഷ്ടമുള്ളതെന്തെങ്കിലും തന്നാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. അല്ലാതെ സേവാഭരതിയും പടത്തിന്റെ പ്രൊഡ്യൂസര്‍മാരുമായിട്ട് ഒരു ബന്ധവുമില്ല.

പിന്നെയുള്ള വിവാദം ഉണ്ണി മുകുന്ദന്‍ നിലവിളക്കു കത്തിച്ചതായിരുന്നു. അതുകൊണ്ടെന്താ കുഴപ്പം?. ഹിന്ദുക്കള്‍ മാത്രമാണോ ക്രിസ്ത്യന്‍സ് കത്തിക്കുന്നില്ലേ? ഒരു സംഭവത്തിന്റെ ഉദ്ഘാടനത്തിന് വിളക്ക് കൊളുത്തിയിട്ടല്ലേ തുടങ്ങുന്നത്. അതിലെന്താണ് തെറ്റ്?’ എന്നും നടന്‍ കുണ്ടറ ജോണി ചോദിക്കുന്നു.