‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ റോളിംഗ്..!! സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത്തും നൈല ഉഷയും!

മലയാളത്തില്‍ അടുത്തതായി ഒരുങ്ങുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് പുറത്ത് വരുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍.…

മലയാളത്തില്‍ അടുത്തതായി ഒരുങ്ങുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് പുറത്ത് വരുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ വിവരമാണ് പുറത്ത് വരുന്നത്. സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഇന്ദ്രജിത്താണ് ഇതേ കുറിച്ചുള്ള വിവരം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടത്. നവാഗതനായ സനല്‍ വി ദേവന്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ചാലക്കുടിയില്‍ ആണ് ആരംഭിച്ചിരിക്കുന്നത്. പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ആണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ എന്നിവര്‍ക്ക് പുറമെ ബാബുരാജ്, പ്രകാശ് രാജ്, ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് എലിയാ, സുധീര്‍ പറവൂര്‍, ശരത്ത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍

തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നടി നൈല ഉഷയും തന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. എനിക്ക് ആശംസകള്‍ നേരണം.. കുഞ്ഞമ്മിണീസ് ഹോസ്പിറ്റലാണ് എന്റെ അടുത്ത് പ്രൊജക്ട്, പുതിയ തുടക്കം… ഇന്ദ്രജിത്ത്, പ്രകാശ് രാജ്, ബാബുരാജ്, സരയു, എന്നീ പ്രതിഭകളായ അഭിനേതാക്കള്‍ക്കൊപ്പമാണ് എന്നും നൈല കുറിച്ചിരിക്കുന്നു.

താരത്തിനും പുതിയ സിനിമയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രിയപ്പെട്ടവരും ആരാധകരും കമന്റുകളുമായി എത്തുന്നുണ്ട്. പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയാണ് നൈല ഉഷയുടെ ഏറ്റവും പുതിയ ചിത്രം, സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. പത്താം വളവ് ആണ് ഇന്ദ്രജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.