സാരിയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര; ക്യൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ടെലിവിഷന്‍ ഷോകളിലൂടെ അവതാരകയായെത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് മിനി സ്‌ക്രീന്‍ പ്രേക്ഷകരെ ഒന്നടങ്കം കൈയിലെടുക്കാന്‍ താരത്തിനായി. വര്‍ഷങ്ങളായി ലക്ഷ്മി നക്ഷത്ര ഷോകളില്‍ തിളങ്ങാന്‍ തുടങ്ങിയിട്ടെങ്കിലും…

ടെലിവിഷന്‍ ഷോകളിലൂടെ അവതാരകയായെത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് മിനി സ്‌ക്രീന്‍ പ്രേക്ഷകരെ ഒന്നടങ്കം കൈയിലെടുക്കാന്‍ താരത്തിനായി.

വര്‍ഷങ്ങളായി ലക്ഷ്മി നക്ഷത്ര ഷോകളില്‍ തിളങ്ങാന്‍ തുടങ്ങിയിട്ടെങ്കിലും പ്രേക്ഷകര്‍ ഇപ്പോഴും അത്ഭുതപ്പെടുന്നത് ലക്ഷ്മിയുടെ സൗന്ദര്യം കണ്ടാണ്. ലക്ഷ്മി ഇന്നും പഴയപോലെ തന്നെയുണ്ടെന്നും കാലമെത്ര കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നിട്ടില്ലെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നിവയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. 15-ാമത്തെ വയസിലാണ് താന്‍ ജോലി ചെയ്ത് തുടങ്ങുന്നതെന്നും ആദ്യ ശമ്പളം 100 രൂപയായിരുന്നുവെന്നും താരം മുമ്പ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

നീലയും കറുപ്പും നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഇതിന് മാറ്റുകൂട്ടാന്‍ സില്‍വര്‍ വര്‍ക്കും സാരിക്കുണ്ട്. സില്‍വര്‍ നിറത്തിലുള്ള ഓക്‌സിഡൈസഡ് ജ്വല്ലറിയാണ് താരം അണിഞ്ഞിരിക്കുന്നത്.

നെക്ലേസും വലിയ ജിമിക്കി കമ്മലുകളും വളകളുമൊക്കെ ലക്ഷ്മി നക്ഷത്ര അണിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാരിയില്‍ എന്തൊരു അഴകാണെന്നും ഇപ്പോഴും പഴയപോലെ തന്നെ ഒരു മാറ്റവും ഇല്ലല്ലോ എന്നും എല്ലാമാണ് ആരാധകര്‍ ചോദിക്കുന്നത്.