മകള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയോട് പ്രണയം!! വിവാഹം നടത്തിക്കൊടുത്ത് ഈ അച്ഛന്‍!!

പുരോഗമനം പറയാന്‍ എളുപ്പമാണ് പക്ഷേ അത് പ്രായോഗികമാക്കി എടുക്കുമ്പോള്‍ എല്ലാവരും ഒന്ന് കിതയ്ക്കും. പുറമെ പുരോഗമന വാദികളും ഉള്ളില്‍ സദാചാരവാദികളും ആയി നടക്കുന്ന ആളുകള്‍ ഉള്ള നാടാണ് കേരളം. ഇനിയിപ്പോ ആരെങ്കിലും വ്യത്യസ്മായി ഒരു…

പുരോഗമനം പറയാന്‍ എളുപ്പമാണ് പക്ഷേ അത് പ്രായോഗികമാക്കി എടുക്കുമ്പോള്‍ എല്ലാവരും ഒന്ന് കിതയ്ക്കും. പുറമെ പുരോഗമന വാദികളും ഉള്ളില്‍ സദാചാരവാദികളും ആയി നടക്കുന്ന ആളുകള്‍ ഉള്ള നാടാണ് കേരളം. ഇനിയിപ്പോ ആരെങ്കിലും വ്യത്യസ്മായി ഒരു കാഴ്ച്ചപ്പാട് സ്വീകരിച്ച് അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാലോ അവരെ തെറിപറഞ്ഞ് ഓടിക്കും.

എന്നാലും സമൂഹം കുറച്ചെങ്കിലും മാറി ചിന്തിക്കുന്നുണ്ട് എന്നും പുരോഗമന ചിന്തകള്‍ വെറുതെ പറയാന്‍ ഉള്ളതല്ല, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ് എന്ന് മനസ്സിലാക്കി തന്നിരിക്കുകയാണ് ശ്രീജിത്ത് വാവ ടിവി എന്ന ഒരു പിതാവ്. എന്താണ് ഈ പിതാവ് ചെയ്ത് കാര്യം എന്നല്ലേ? ട്രാന്‍സ് ജെന്‍ഡര്‍ ആയിട്ടുള്ളവരും ഹോമോ സെക്ഷ്വല്‍ ആയിട്ടുള്ളവരും സാധാരണ മനുഷ്യര്‍ തന്നെയാണെന്നും അവര്‍ക്ക് അവരുടെതായ സ്വാതന്ത്ര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പൊതു സമൂഹത്തോട് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അദ്ദേഹം. ലെസ്ബിയന്‍ ആയ മകളെയും അവളുടെ ധീരമായ തീരുമാനത്തെയും മനസ്സുകൊണ്ട് സ്വീകരിച്ച പിതാവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് കൈയ്യടി നേടുകയാണ്. പിതാവ് പറയുന്നത് ഇങ്ങനെയാണ്, ലൈംഗികതയെ കുറിച്ച് പറയുമ്പോള്‍ ആണും പെണ്ണും എന്ന സങ്കല്‍പ്പത്തിന് അപ്പുറം വളരാത്ത മനുഷ്യരുള്ള നാട്ടില്‍ എന്റെ മകള്‍ ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുത്ത് ജീവിക്കുകയാണെന്ന്. മകളായ രേഷ്മ അവള്‍ക്കിഷ്ടമുള്ള പെണ്‍കുട്ടിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ച വിവരം ശ്രീജിത്ത് തന്റെ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.

കഴിഞ്ഞ എട്ടാം തീയതി എന്റെ മകള്‍ രേഷ്മ അവള്‍ക്കിഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പുരോഗമനവാദം പറയാന്‍ എളുപ്പമാണ് ഞാന്‍ സന്തോഷവനാണ് ഈ ലെസ്ബിന്‍സിനോട് നിങ്ങളുടെ കരുതല്‍ ഉണ്ടാവണേ. ഇങ്ങനെയാണ് ആ അച്ഛന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഇവരുടെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പെണ്ണും പെണ്ണും തമ്മിലെ പ്രണയം അരോചകമായി തോന്നുന്നവര്‍ക്കുള്ള ഒരു പ്രഹരം തന്നെയാണ് ഈ അച്ഛന്‍ എടുത്തിരിക്കുന്ന തീരുമാനം. നിരവധി ആള്‍ക്കാരാണ് അദ്ദേഹത്തെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുന്നത്. ലെസ്ബിന്‍ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന സമൂഹത്തില്‍ ഇതുപോലുള്ള മാറ്റങ്ങള്‍ കൊണ്ടുവന്ന ആ അച്ഛനിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്.