രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക! മോശം കമന്റിട്ടവരോട് മാല പാര്‍വ്വതി!

മലയാള സിനിമാ രംഗത്തെ ഉറച്ച സ്ത്രീശബ്ദങ്ങളില്‍ ഒരാളാണ് മാല പാര്‍വ്വതി. തന്റെ നിലപാടുകളില്‍ എന്നും ഉറച്ച് നില്‍ക്കുകയും അത് ഉറക്കെ തുറന്ന് പറയാനും താരം മടിക്കാറില്ല, ഇപ്പോഴിതാ താന്‍ പങ്കുവെച്ച സുരേഷ്‌ഗോപി ചിത്രത്തിന്റെ പോസ്റ്ററിന്…

മലയാള സിനിമാ രംഗത്തെ ഉറച്ച സ്ത്രീശബ്ദങ്ങളില്‍ ഒരാളാണ് മാല പാര്‍വ്വതി. തന്റെ നിലപാടുകളില്‍ എന്നും ഉറച്ച് നില്‍ക്കുകയും അത് ഉറക്കെ തുറന്ന് പറയാനും താരം മടിക്കാറില്ല, ഇപ്പോഴിതാ താന്‍ പങ്കുവെച്ച സുരേഷ്‌ഗോപി ചിത്രത്തിന്റെ പോസ്റ്ററിന് താഴെ വന്ന മോശം കമന്റുകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് മാല പാര്‍വ്വതി. സുരേഷ്‌ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്ത് എത്തിയ ഏറ്റവും പുതിയ സിനിമയായ പാപ്പന്റെ പോസ്റ്ററായിരുന്നു മാല പാര്‍വ്വതി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നത്.

അതിന് അടിയിലാണ് സുരേഷ് ഗോപി എന്ന നടന്റെ രാഷ്ട്രീയത്തെ കുറിച്ചും മറ്റും മോശമായ രീതിയില്‍ ചിലര്‍ കമന്റുകള്‍ പങ്കുവെച്ചത്. ഇപ്പോഴിതാ അത്തരം കമന്റുകള്‍ പങ്കുവെയ്ക്കുന്നവരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് മാല പാര്‍വ്വതി. ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്‌നേഹിതരേ. ഒരപേക്ഷയുണ്ട്.. എന്ന് പറഞ്ഞാണ് താരം ഈ കുറിപ്പ് പങ്കുവെച്ചത്. ‘ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്‌നേഹിതരേ. ഒരപേക്ഷയുണ്ട്. ‘പാപ്പന്‍ ‘ എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍, ഷെയര്‍ ചെയ്തതോടെ.. പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകള്‍ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക.

നിങ്ങളുടെ രാഷ്ട്രീയ എതിര്‍പ്പുകള്‍.. രാഷ്ട്രീയമായി തീര്‍ക്കുക!’, എന്നാണ് മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം, മാലപാര്‍വ്വതി അഭ്യര്‍ത്ഥന അറിയിച്ച് പങ്കുവെച്ച പോസ്റ്റിന് അടിയിലും നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. സുരേഷ് ഗോപി എന്ന നടനെയും സുരേഷ് ഗോപി എന്ന രാഷ്ട്രീയ നേതാവിനെയും രണ്ടായി കാണാനാണിഷ്ടം.

സുരേഷ് ഗോപി എന്ന വ്യക്തിയെയും താരത്തെയും എന്നും ഇഷ്ടമാണ്.അദ്ദേഹം മലയാള സിനിമയിലേക്ക് ശക്തമായി തന്നെ തിരികെ വരട്ടെ. മികച്ച സിനിമകള്‍ അദ്ദേഹത്തില്‍ നിന്നും ഇനിയും ഉണ്ടാകട്ടെ. രാഷ്ട്രീയം വേറെ സിനിമ വേറെ … വ്യക്തിപരമായി അങ്ങേരുടെ രാഷ്ട്രീയത്തോട് എതിര്‍പ്പുള്ള ആളാണ് ഞാന്‍ പക്ഷെ, സിനിമയില്‍ അങ്ങേരുടെ രാഷ്ട്രീയം കടത്താത്തിടത്തോളം കാലം

കണ്ടു ആസ്വധിക്കുക തന്നെ ചെയ്യും …ഞാന്‍ ഒരു കമ്യൂണിസ്റ്റ് അനുഭാവി ആണ്.. സുരേഷ് ഗോപി എന്ന നടനെ ഭയങ്കര ഇഷ്ടം ആണ്.. നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം.. എന്നെല്ലമാണ് മാല പാര്‍വ്വതി പങ്കുവെച്ച പോസ്റ്റിന് അടിയില്‍ സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നവര്‍ പങ്കുവെയ്ക്കുന്ന കമന്റുകള്‍.