മധുബാലയുടെ വാക്കുകള്‍ കേട്ട് ആലിംഗനം ചെയ്തത് പോലെയുണ്ടെന്ന് സായ് പല്ലവി

താനൊരു സായി പല്ലവി ആരാധികയാണെന്ന് പറഞ്ഞ് ആരാധകരുടെ പ്രിയതാരം മധുബാല. സായ് പല്ലവിയാണ് തന്റെ ഇഷ്ട നടിയെന്ന് താരം പറയുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. pic.twitter.com/F4Xy3Rg3q6 — madhoo (@madhoo69) January 27, 2022…

താനൊരു സായി പല്ലവി ആരാധികയാണെന്ന് പറഞ്ഞ് ആരാധകരുടെ പ്രിയതാരം മധുബാല. സായ് പല്ലവിയാണ് തന്റെ ഇഷ്ട നടിയെന്ന് താരം പറയുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

‘ശ്യാം സിന്‍ഹ റോയ് കണ്ടു. അടുത്തിടെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സിനിമയാണ്. ഞാന്‍ സായ് പല്ലവിയുടെ വലിയ ആരാധികയാണ്. അതീവ സുന്ദരിയും റിയലിസ്റ്റികുമാണ്. മികച്ച നര്‍ത്തികിയാണ്. ചിത്രത്തിലെ നായകന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു’.- മധു ബാല പറഞ്ഞു. ശ്യാം സിന്‍ഹ റോയ് കണ്ടതിന് ശേഷം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി സായി പല്ലവിയുമെത്തി. ആലിംഗനം ചെയ്തത് പോലെയുണ്ടെന്നും നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും സായ് പല്ലവി കമന്റ് ചെയ്തു.

ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ ശ്യാം സിന്‍ഹ റോയ് രാഹുല്‍ സംകൃത്യനാണ് സംവിധാനം ചെയ്തത്. ചിത്രം നിര്‍മിച്ചത് ശ്രീ വെങ്കട്ട് ബോയ്‌നപ്പള്ളിയാണ്. നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അവിനാശ് കൊല്ല ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ് വെങ്കട്ട രത്‌നമാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. മഡോണ സെബാസ്റ്റ്യന്‍, രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കള്‍