‘പത്മ’ വെറും ഒരു സിനിമ മാത്രമല്ലെന്ന് മധുപാല്‍!

അനൂപ് മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച പത്മ എന്ന സിനിമയെ കുറിച്ച് നടനും സംവിധായകനും ആയ മധുപാല്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം ഈ സിനിമയുടെ റിവ്യൂ പങ്കുവെച്ചിരിക്കുന്നത്.…

അനൂപ് മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച പത്മ എന്ന സിനിമയെ കുറിച്ച് നടനും സംവിധായകനും ആയ മധുപാല്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം ഈ സിനിമയുടെ റിവ്യൂ പങ്കുവെച്ചിരിക്കുന്നത്. പത്മ വെറും ഒരു സിനിമ മാത്രമല്ല എന്ന് പറഞ്ഞാണ് അദ്ദേഹം ഈ കുറിപ്പ് ആരംഭിച്ചത്. ശ്രീ അനൂപ് മേനോന്‍ സംവിധാനം ചെയ്ത് അഭിനയിച്ച പത്മ എന്ന ചലച്ചിത്രത്തിനു അഭിനന്ദനങ്ങള്‍.. എന്ന് പറഞ്ഞാണ് ഈ സിനിമ വെറും ഒരു സിനിമ അല്ലെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ചില സിനിമകള്‍ നമ്മള്‍ തീയറ്ററില്‍ തന്നെ വിട്ട് പോരാറുണ്ട്. എന്നാല്‍ ചില സിനിമകള്‍ പുറത്തേക്ക് ഇറങ്ങി വാഹത്തിലേക്ക് കയറി കയഴിയുമ്പോള്‍ വിട്ട്കളയും. പക്ഷേ ചില ചിത്രങ്ങള്‍ നമ്മളെ വിടാതെ പിന്തുടരും എന്നാണ് അദ്ദേഹം പറയുന്നത്. അത്തരത്തില്‍ ഒരു സിനിമയാണ് പത്മ എന്നാണ് മധുപാല്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞുവെയ്ക്കുന്നത്. ഒരു സിനിമ നമ്മുടെ കൂടെ സഞ്ചരിക്കുമ്പോഴാണ് അത് ഉത്തമമായ ഒരു കാഴ്ചയാകുന്നത്. പത്മ നമ്മുടെ കൂടെയുള്ള സിനിമയാണ്.

ജീവിതത്തില്‍ കണ്ടതും കേട്ടതും അനുഭവിക്കുന്നതുമായതിനെ കാലത്തിനൊത്തത് എന്ന് അടയാളപ്പെടുത്തുന്ന ഒരു സിനിമ എന്ന് മധുപാല്‍ കുറിയ്ക്കുന്നു. വെറുതെ കാണുന്നതല്ല അതിനും അപ്പുറം എന്ന് ഉറപ്പിക്കുന്ന ചിത്രം. അതേസമയം, സിനിമയിലെ അനൂപ് മേനോന്റെയും സുരഭിലക്ഷ്മിയുടേയും അഭിനയ മികവിനെ കുറിച്ചും മധുപാല്‍ എടുത്ത് പറയുന്നുണ്ട്.

കഥാപാത്രങ്ങളായി മാത്രമേ അവരെ നമുക്ക് കാണാന്‍ കഴിയൂ.. എന്നാണ് അദ്ദേഹം പറയുന്നത്. അത്രമേല്‍ മനോഹരമായിട്ടാണ് അവര്‍ സ്വയം കഥാപാത്രങ്ങളായി മാറിയത്. അനൂപിലെ സംവിധായകന്റെ ചിത്രങ്ങള്‍ ഇനിയും നമുക്ക് കാണാന്‍ കഴിയും… എന്ന് പറഞ്ഞ് ആശംസകള്‍ നേര്‍ന്നാണ് മധുപാല്‍ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.