മലയാളത്തിൽ ഇതുവരെയും അതിനു മാറ്റം ഒന്നും വന്നിട്ടില്ല, ഇപ്പോഴും ആളുകൾ അത് തുടരുകയാണ്, ട്രോളുകളെക്കുറിച്ച് മാളവിക

തെന്നിന്ത്യൻ സിനിമ നായികമാരിൽ മുൻപന്തിയിലുള്ള താരമാണ് മാളവിക മോഹൻ. അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആകുന്ന ഭാഗ്യ നായികമാരിൽ ഒരാൾ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം…

തെന്നിന്ത്യൻ സിനിമ നായികമാരിൽ മുൻപന്തിയിലുള്ള താരമാണ് മാളവിക മോഹൻ. അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആകുന്ന ഭാഗ്യ നായികമാരിൽ ഒരാൾ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെയാണ് ആരാധകരുടെ ഇടയിൽ വൈറൽ ആകുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ അരങ്ങേറ്റം. പട്ടം പോലെയായിരുന്നു ആദ്യ ചിത്രം. മലയാളിയായ ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക. രജനീകാന്ത് ചിത്രം പേട്ടയിലും മാളവിക അഭിനയിച്ചിരുന്നു.  വിജയ് നായകനായ മാസ്റ്റർ ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.

ഇപ്പോൾ താരം തന്റെ സിനിമകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്, ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കുന്നത്, താരം പറയുന്നത് ഇങ്ങനെ,ഏറെ പ്രതീക്ഷകളുണ്ടായിരുന്നു പട്ടം പോലെയില്‍. അ‌ളകപ്പന്‍ സാറിന്റെ സംവിധാനം. മമ്മൂട്ടിയാണ് സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയെ കുറിച്ചുള്ള ആവേശം കൂട്ടിയിരുന്നുവെന്ന് മാളവിക പറയുന്നു. പക്ഷെ സിനിമ തീയേറ്ററില്‍ പ്രതീക്ഷിച്ച അത്ര വിജയിച്ചില്ല. അത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നുവെന്നും മാളവിക പറയുന്നു. അന്നെനിക്ക് അത്ര പ്രായം ഒന്നും ഉണ്ടായിരുന്നില്ല,എല്ലാം മനസ്സിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവ് എനിക്ക് ഇല്ലായിരുന്നു. സിനിമയില്‍ നായികയാകുമ്പോള്‍ ആവേശത്തോടെ ഒരുപാട് പേര്‍ ഒപ്പമുണ്ടാകും. പക്ഷെ പരാജയപ്പെടുമ്പോള്‍ എന്തു ചെയ്യണമെന്ന് ആരും പറഞ്ഞു തരില്ലെന്നും മാളവിക പറയുന്നു.മറ്റുജോലികളിൽ നിന്നും നമുക്ക ലഭിക്കുന്ന പരാജയം പ്രൈവറ്റ് ആണ്, എന്നാൽ സിനിമയിലെ പരാജയം പബ്ലിക്കാണ് എന്ന് താരം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും മാളവിക മനസ് തുറക്കുന്നു. മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ടെന്ന് മാളവിക അഭിപ്രായപ്പെടുന്നു. തന്റെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചുമെല്ലാം പരിഹസിച്ചുവെന്നും മാളവിക പറയുന്നു. അസ്ഥികൂടത്തില്‍ തൊലി വച്ചു പിടിപ്പിച്ച പോലെ എന്നു വരെ പറഞ്ഞുവെന്നും മാളവിക പറയുന്നു, എന്റെ ശരീരത്തെക്കുറിച്ച് പറയാനുള്ള അധികാരന്എം ആർക്കും തന്നെയില്ല. മലയാളത്തിലെ ആ അവസ്ഥക്ക് ഇപ്പോഴും മാറ്റം ഒന്നും വന്നിട്ടില്ല എന്നും താരം പറയുന്നു

തെലുങ്ക് ചിത്രത്തിലാണ് മാളവിക ഇനി അഭിനയിക്കാനിരിക്കുന്നത്. വിജയ് ദേവരകൊണ്ടെ നായകനായ ഹീറോയാണ് ചിത്രം. കൊവിഡ് ഭീതി ഒഴിഞ്ഞതിന് ശേഷം ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതായിരിക്കും.