സുകുമാരനുമായിട്ടുള്ള കല്യാണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മല്ലിക സുകുമാരൻ. സിനിമയിലേക്ക് എത്തുന്നതിന് മുൻപേ ജഗതി ശ്രീകുമാറുമായി വിവാഹം കഴിച്ചെന്നാണ് നടിയിപ്പോൾ വെളിപ്പെടുത്തുന്നത്. ആ ബന്ധം പതിയെ അവസാനിച്ചത് എങ്ങനെയാണെന്നാണ് ഒരു അഭിമുഖത്തിൽ മല്ലിക തുറന്ന് പറഞ്ഞത്.  ആദ്യബന്ധം…

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മല്ലിക സുകുമാരൻ. സിനിമയിലേക്ക് എത്തുന്നതിന് മുൻപേ ജഗതി ശ്രീകുമാറുമായി വിവാഹം കഴിച്ചെന്നാണ് നടിയിപ്പോൾ വെളിപ്പെടുത്തുന്നത്. ആ ബന്ധം പതിയെ അവസാനിച്ചത് എങ്ങനെയാണെന്നാണ് ഒരു അഭിമുഖത്തിൽ മല്ലിക തുറന്ന് പറഞ്ഞത്.  ആദ്യബന്ധം തകർന്ന് നിൽക്കുന്ന സമയത്താണ് സുകുമാരനെ പരിചയപ്പെടുന്നത്. തന്റെ കുടുംബ ജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെ മല്ലിക സുകുമാരൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.

സിനിമയിലേക്ക് വന്നത് എങ്ങനെയാണെന്നാണ് അവതാരകൻ മല്ലികയോട് ചോദിച്ചത്. കോളേജിൽ പഠിക്കുന്ന കാലത്ത് എനിക്കൊരു പ്രണയം ഉണ്ടായി. അങ്ങനെ അദ്ദേഹത്തിന്റെ കൂടെ വീട്ടിൽ പോയി. കോളേജ് കലോത്സവങ്ങളിൽ മറ്റൊരു കോളേജിനെ പ്രതിനിധികരിച്ച് കൊണ്ട് വരുന്ന വലിയൊരു കലാകാരനാണ് അദ്ദേഹം. വിമൻസ് കോളേജിൽ നിന്ന് പോവുന്ന കലാകാരിയായി ഞാനും. അന്ന് പുള്ളിയും സിനിമയിൽ ഇല്ല. അതിന് മുൻപാണ് പ്രണയവും ഒളിച്ചോട്ടവും നടന്നത്.

ഒളിച്ചോടി പോയി കല്യാണം കഴിച്ചതിനെ പറ്റി നടി പറഞ്ഞത് കോളേജിൽ നിന്ന് കണ്ട് ഇഷ്ടത്തിലായെങ്കിലും വീട്ടുകാർ എന്തായാലും സമ്മതിക്കാൻ പോവുന്നില്ലെന്ന് കരുതി. ജാതിയുടെ പ്രശ്‌നമൊക്കെ ഉണ്ടാവുമെന്ന് തോന്നി. അദ്ദേഹവും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പെട്ടെന്നൊരു ദിവസം എന്നെയും കൊണ്ട് വീട്ടിൽ ചെന്ന് ഇറങ്ങി. ഇരുപത്തിരണ്ട് വയസാണ് എനിക്ക്. ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും കുഴപ്പമില്ലെന്നൊക്കെ പറഞ്ഞെങ്കിലും ചെന്ന് കയറിയപ്പോൾ സന്തോഷത്തോടെ ഒന്നുമായിരുന്നില്ല സ്വീകരിച്ചതെന്നും മല്ലിക സുകുമാരൻ പറയുന്നു.

രണ്ടാമതും എനിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചു. ഇതിന് പിന്നാലെ സാമ്പത്തികമായിട്ടും അല്ലാതെയുമുള്ള പല കാരണങ്ങൾ കൊണ്ട് ഞങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ വന്ന് തുടങ്ങി. സാമ്പത്തികം ആയിരുന്നു പ്രധാന പ്രശ്‌നങ്ങൾ. അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായി. പുള്ളിയ്ക്ക് സിനിമകളൊക്കെ സജീവമായതോടെ വീട്ടിൽ നിന്നും വിളികൾ വന്നു. പക്ഷേ എന്നോട് സംസാരിക്കാൻ അദ്ദേഹത്തിന്റെ വീട്ടുകരോ എന്റെ വീട്ടുകാരോ ഉണ്ടായില്ല. ഒരു വർഷത്തോളം അദ്ദേഹം സിനിമ, വീട് എന്ന നിലയിൽ യാത്രയിലായി. ഞാൻ ഒറ്റയ്ക്ക് മദ്രാസിലും താമസിച്ചു വെന്നും മല്ലിക പറയുന്നു.

സുകുമാരൻ ജീവിതത്തിലേക്ക് വന്ന നാളുകളെ കുറിച്ചും മല്ലിക സുകുമാരൻ വെളിപ്പെടുത്തി ജഗതിയുമായി അകൽച്ചയായതോടെ എനിക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയായി. പുള്ളിയ്ക്ക് വേറൊരു ബന്ധമുള്ളത് പോലെ കേട്ടെങ്കിലും ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. സൗകര്യമുണ്ടെങ്കിൽ വരും എന്ന നിലപാടിലാണ് അദ്ദേഹം. അവിടെയാണ് സുകുമാരൻ എന്ന ആളുടെ വരവ്. സുകുവേട്ടനാണ് എന്നോട് വീട്ടുകാരെ പോയി കാണാൻ പറഞ്ഞത്. സുകുവേട്ടനോട് ബഹുമാനമാണ് തുടക്കത്തിൽ തോന്നിയതെന്നും മല്ലിക പറയുന്നു.