ഇട്ടത് ഇടല്ലേ മമ്മൂക്ക…! ഫ്രഷ് ഇടൂ, ഫേസ്ബുക്ക് തന്നെ അടിച്ച് പോട്ടെ..!

സോഷ്യല്‍ മീഡിയയില്‍ വീണ്ടും മറ്റൊരു തരംഗം സൃഷ്ടിക്കുകയാണ് താരരാജാവ് മമ്മൂട്ടി. വീണ്ടും തന്‌റെ ഫേസ്ബുക്ക് പ്രൊഫൈല്‍ മാറ്റിയിരിക്കുകയാണ് മമ്മൂക്ക.. തന്‌റെ പഴയ ഫോട്ടോ വെച്ച് തന്നെയാണ് താരം ഫേസ്ബുക്കിന്റെ പ്രെഫൈല്‍ ഫോട്ടോ മാറ്റിയിരിക്കുന്നത്. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംമായി മാറിയിരുന്നു ഒരു ഫോട്ടോ തന്നെയാണ് അദ്ദേഹം വീണ്ടും പ്രെഫൈല്‍ ഫോട്ടോയാക്കി ഇപ്പോള്‍ വെച്ചിരിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ആയിരുന്നു മമ്മൂക്കയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇത്രയും നാള്‍ പ്രൊഫൈല്‍ പിക്കായി ഉണ്ടായിരുന്നത്. ഇപ്പോഴിതാ ആഗസ്റ്റ് പതിനഞ്ച് ദിനം കടന്ന് പോയതോടെ വീണ്ടും പ്രൊഫൈല്‍ ഫോട്ടോകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് താരം. വീണ്ടും പഴയകാല ഫോട്ടോ തന്നെ വെച്ചതില്‍ ആരാധകരില്‍ ചിലര്‍ ചെറിയ നിരാശയും പ്രകടിപ്പിക്കുന്നുണ്ട്. ഇട്ടത് ഫോട്ടോ തന്നെ ഇടല്ലെ മമ്മൂക്ക.. പുതിയ ഫോട്ടോ ഇടൂ.. ഫേസ്ബുക്ക് തന്നെ അടിച്ച് പോട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്. സ്വാതന്ത്ര്യ ദിനം ആഘോഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ ഒരു പുത്തന്‍ ലുക്കിലെ ഫോട്ടോ വരുമെന്ന് ആയിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്…

എന്നാല്‍ നേരെ മറിച്ചാണ് സംഭവിച്ചത്.. എന്ത് തന്നെ ആയാലും ഇക്ക മാസ്സാണ് എന്നാണ് ആരാധകര്‍ പുതിയ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് കമന്റ് അറിയിച്ച് എത്തുന്നത്. ഇവിടുത്തെ സല്‍മാന്‍ ഖാനും വിജയ് ദേവര്‍കൊണ്ടയും രജനിയും ഒക്കെ ഇങ്ങേരു തന്നെയാ..ഒരു അത്ഭുതവും തൊന്നേണ്ടതില്ല, കാരണം മമ്മൂക്കയ്ക്ക് മാത്രമേ ഇതൊക്കെ കഴിയുള്ളു..അദ്ദേഹത്തിന്റെ അത്ഭുത പ്രകടനങ്ങള്‍ കണ്ട് കണ്ട് ശീലമായത് കൊണ്ടാവാം… ഇനിയും ഏതോക്കെ സ്‌റ്റൈലില്‍ മമ്മുക്ക പ്രത്യക്ഷപ്പെടും എന്നോര്‍ത്തുള്ള അത്ഭുതം മാത്രമേ ഉള്ളു..

ദുല്‍ഖറിന്റെ ഒരു അവസ്ഥ ഇതു അനിയന്‍ ആണെന്ന് പറയേണ്ടി വരും ഇങ്ങനെ പോയാല്‍…. എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് അടിയിലായി ആരാധകര്‍ കുറിയ്ക്കുന്ന കമന്റുകള്‍. അതേസമയം, തന്റെ ഏറ്റവും പുതിയ സിനിമ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പുതിയ പോസ്റ്റര്‍ മമ്മൂക്ക കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.. അദ്ദേഹത്തിന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമയിലാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Previous article‘തമിഴ്റോക്കേഴ്സിന് പിന്നിലെ രണ്ടുപേരെ കേരളത്തില്‍ കൊണ്ടുവന്ന് ജയിലില്‍ ഇട്ടു’ നിര്‍മ്മാതാവ്
Next articleഓണ്‍ലൈന്‍ മീഡിയകളോട് മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ..!