കടുവയില്‍ മമ്മൂട്ടിയെ കണ്ടവരുണ്ടോ….?

ബോക്‌സ് ഓഫീസില്‍ തകര്‍ത്ത പൃഥ്വിരാജിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കടുവ. ഷാജി കൈലാസിന്റെ മടങ്ങിവരവ് ശരിയ്ക്കും മലയാളി ആഘോഷമാക്കുകയായിരുന്നു കടുവയിലൂടെ. പൃഥ്വിരാജിന്റെ കരിയറിലെ റെക്കോര്‍ഡാണ് കടുവ നേടിയിരിക്കുന്നത്. കടുവാക്കുന്നേല്‍ കുര്യച്ചനായാണ് പൃഥ്വി എത്തിയത്. ഈ…

ബോക്‌സ് ഓഫീസില്‍ തകര്‍ത്ത പൃഥ്വിരാജിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കടുവ. ഷാജി കൈലാസിന്റെ മടങ്ങിവരവ് ശരിയ്ക്കും മലയാളി ആഘോഷമാക്കുകയായിരുന്നു കടുവയിലൂടെ. പൃഥ്വിരാജിന്റെ കരിയറിലെ റെക്കോര്‍ഡാണ് കടുവ നേടിയിരിക്കുന്നത്.
കടുവാക്കുന്നേല്‍ കുര്യച്ചനായാണ് പൃഥ്വി എത്തിയത്.

ഈ സിനിമയിലെ കുര്യച്ചന്റെ വീട് ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതാണ്, എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ, എന്നാല്‍ സത്യമാണ്. കടുവയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമുണ്ട്.

വെറുതെ ഒരു വാദമല്ലിത്, ചിത്രത്തിലെ ആ മുഖം സഹിതം സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഒരുപക്ഷേ സിനിമ കണ്ടവര്‍ക്ക് പോലും എളുപ്പത്തില്‍ മനസ്സിലായിട്ടുണ്ടാകില്ല.

കടുവാക്കുന്നേല്‍ കുര്യന്‍ കോരത്ത് എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര്. എങ്കില്‍ കടുവക്കുന്നേല്‍ കോരത്ത് മാപ്പിളയാണ് മമ്മൂട്ടി. അതായത് നായകന്‍ കുര്യച്ചന്റെ പിതാവായി ഈ ഛായാചിത്രത്തില്‍ കാണുന്നത് മമ്മൂട്ടിയെ ആണ്. വില്ലന്റെ അച്ഛന്‍ കരിങ്കണ്ടത്തില്‍ ചാണ്ടിക്കുഞ്ഞായി ചിത്രത്തില്‍ എത്തിയത് നടന്‍ എന്‍.എഫ്. വര്‍ഗീസിനെയും ആണ്.

സിനിമയുടെ വിക്കിപീഡിയയില്‍ നിന്നുള്ള കണ്ടെത്തലാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.