മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നു !!

മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാള സിനിമയിലേക്ക് എത്തുന്നു. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി ജോബി ഒരുക്കുന്ന…

മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാള സിനിമയിലേക്ക് എത്തുന്നു. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി ജോബി ഒരുക്കുന്ന ഈ ചിത്രം ഫാമിലി ഡ്രാമ സ്വഭാവത്തിലുള്ള എന്‍റര്‍ടെയ്നറാണെന്നാണ് സൂചനകൾ. മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്ന ക്രിസ്റ്റഫറിന്‍റെ ഷൂട്ടിങ്ങിന് ശേഷം അടുത്ത മാസം ജിയോ ബേബി ചിത്രത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഇതിന് മുൻപ് ജ്യോതിക മലയാള സിനിമയിൽ അഭിയിരുന്നെകിലും തീയറ്ററിൽ ഈ സിനിമ പ്രദർശനത്തിന് എത്തിയിരുന്നില്ല. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘രാക്കിളിപ്പാട്ട് എന്ന സിനിമയിൽ ആയിരുന്നു ജ്യോതിക അഭിനയിച്ചിരുന്നത്. എന്നാൽ അന്ന് ഈ സിനിമ നേരിട്ട് ടി.വി പ്രദര്‍ശനത്തിന് എത്തുകയായിരുന്നു. ജ്യോതികയുടേതായി ഒടുവിൽ പുറത്തിറങ്ങിയത് ഉടൻ പിറപ്പേ എന്ന ചിത്രമാണ്, ഈ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി.