ആ ചിരിയാണ് സാറേ മെയിന്‍..! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂക്കയുടെ പുതിയ ഫോട്ടോ!

അഭിനയം കൊണ്ടും ലുക്ക് കൊണ്ടും എന്നും തന്റെ ആരാധകരെ അമ്പരപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓരോ പുതിയ ലുക്കും അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മമ്മൂക്കയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മമ്മൂക്ക. മുഖത്ത് നിറചിരിയുമായി നില്‍ക്കുന്ന മമ്മൂക്കയുടെ ഏറ്റവും പുതിയ ഫോട്ടോ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരസംഘടനയായ അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ ഫോട്ടോയാണ് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ആരാധകര്‍ക്ക് മുന്‍പാകെ പങ്കുവെച്ചിരിക്കുന്നത്. യോഗത്തിന് മുണ്ടും ഷര്‍ട്ടുമായിരുന്നു മമ്മൂക്കയുടെ വേഷം, മമ്മൂക്ക ഏത് വസ്ത്രം ധരിച്ച് എത്തിയാലും അത് ട്രെന്‍ഡാണ്. മലയാള സിനിമാ ലോകത്തെ യൂത്തന്മാര്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഫാഷന്‍ സെന്‍സാണ് മമ്മൂക്കയ്ക്ക് എന്നാണ് ആരാധകരും പറയുന്നത്.

മമ്മൂക്ക ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നയെന്ന് ഒരു നിമിഷം പോലും ആലോചിക്കാതെ തന്നെ പറയാന്‍ കഴിയും. മമ്മൂക്കയ്ക്ക് ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന് പറയുന്നത് ഒരിക്കല്‍ കൂടി തെളിയിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. അതേസമയം, തന്റെ പുതിയ സിനിമകളിലൂടെയും അദ്ദേഹം ഇന്നും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഭീഷ്മപര്‍വ്വം എന്ന സിനിമയിലെ മമ്മൂക്കയുടെ ലുക്ക് വലിയ തോതില്‍ വൈറലായി മാറിയിരുന്നു.. സിബിഐ 5 ദ ബ്രെയിനിലേക്ക് എത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കഥ മാറി എന്നല്ലാതെ സേതുരാമയ്യര്‍ക്ക് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. നിലവില്‍ റോഷാക്കിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദുബായിലാണ് മമ്മൂക്ക.. അദ്ദേഹം അവിടെ എത്തിയതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Previous articleഎന്തിന് ഇങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്നവരോട് സീമയ്ക്ക് പറയാനുള്ളത്..!
Next articleകര്‍ത്തവ്യമോ! എന്തുവാടാ അത്…! രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് ചാക്കോച്ചന്‍!!