സേതുരാമയ്യരെ കാണാന്‍ നാഗവല്ലി എത്തിയപ്പോള്‍..!! വീഡിയോ പങ്കുവെച്ച് മമ്മൂക്ക

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത് മെയ് ഒന്ന് എന്ന ദിവസത്തിനേക്കാണ്. അന്നാണ് സേതുരാമയ്യരുടെ അഞ്ചാം വരവ്. വളരെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് ആരാധകര്‍ സിബിഐ ദ ബ്രെയിന്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നത്. സിനിമയുടേതായി പുറത്ത് വരുന്ന…

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത് മെയ് ഒന്ന് എന്ന ദിവസത്തിനേക്കാണ്. അന്നാണ് സേതുരാമയ്യരുടെ അഞ്ചാം വരവ്. വളരെ പ്രതീക്ഷയോടും ആകാംക്ഷയോടുമാണ് ആരാധകര്‍ സിബിഐ ദ ബ്രെയിന്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നത്. സിനിമയുടേതായി പുറത്ത് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്,

ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ ഒരു സംഭവത്തെ കുറിച്ച് മമ്മൂക്ക തന്നെ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സംഭവം മറ്റൊന്നും അല്ല… സിബിഐയുടെ സെറ്റിലേക്ക് നടി ശോഭന എത്തിയതിന്റെ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. സേതുരാമയ്യരെ കാണാന്‍ നാഗവല്ലി എത്തിയപ്പോള്‍ എന്ന് കുറിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ വഴി വീഡിയോ പങ്കുവെച്ചത്.

നിമിഷങ്ങള്‍ക്കകം തന്നെ ഈ വീഡിയോ വൈറലായി മാറി. രണ്ട് പ്രിയ താരങ്ങളെ വീഡിയോയില്‍ ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മമ്മൂട്ടിയും സിബിഐ സിനിമയുടെ സംവിധായകന്‍ മധുവും നടി ശോഭനയെ സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

എല്ലാരും ചേര്‍ന്ന് ഭക്ഷണം കഴിക്കുന്നതും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതും ശോഭന മമ്മൂക്കയ്ക്ക് ഒപ്പം നിന്ന് സെല്‍ഫി എടുക്കുന്നതും എല്ലാം വീഡിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മമ്മൂട്ടി എന്ന നടന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യരുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന സിനിമ സ്വര്‍ഗ്ഗചിത്ര അപ്പച്ഛനാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിബിഐ സീരീസിന്റെ മുന്‍ ഭാഗങ്ങള്‍ എല്ലാം ബോക്ഓഫീസ് ഹിറ്റുകളായിരുന്നു.. സിബിഐ ദ ബ്രെയിനും മറ്റൊരു ചരിത്രമാകും എന്ന് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ.