‘അമ്മ’യുടെ ഗ്രൂപ്പ് ഫോട്ടോ! താരങ്ങളോടൊപ്പം നിലത്തിരുന്ന് മമ്മൂക്ക..!

കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ യോഗം കൊച്ചിയില്‍ വെച്ച് നടന്നത്. സംഭവബഹുലമായ ചര്‍ച്ചകളും തീരുമാനങ്ങളും എടുത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി അവസാനിച്ചത്. യോഗം കഴിഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടോ…

കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ യോഗം കൊച്ചിയില്‍ വെച്ച് നടന്നത്. സംഭവബഹുലമായ ചര്‍ച്ചകളും തീരുമാനങ്ങളും എടുത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി അവസാനിച്ചത്. യോഗം കഴിഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് ഒരു ഫോട്ടോ എടുപ്പ് നിര്‍ബന്ധമാണ്. ഇപ്പോഴിതാ ആ ഫോട്ടോ എടുപ്പിന്റെ ഒരു കൗതുകപരമായ ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം നേടുന്നത്.

ഇത്തവണ ഭാരവാഹികളുടെ കൂട്ടത്തില്‍ കസേരയിലിരിക്കാതെ മറ്റുള്ള താരങ്ങള്‍ക്കൊപ്പം നിലത്തിരുന്നാണ് മമ്മൂക്ക ഫോട്ടോയ്ക്ക് പോസ് ചെയ്തത്. തങ്ങളോടൊപ്പം നിലത്തിരുന്ന് ഫോട്ടോ എടുക്കാന്‍ എത്തിയ മമ്മൂക്കയെ വലിയ ആരവത്തോടെയാണ് താരങ്ങള്‍ വരവേറ്റത്, മമ്മൂട്ടി ചെരുപ്പ് ഊരിമാറ്റി മുന്‍നിരയില്‍ തന്നെ സഹതാരങ്ങള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

മമ്മൂക്കയുടെ ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ ആരാധകരും ഈ വീഡിയോ ആഘോഷമാക്കി മാറ്റുകയാണ്. മമ്മൂക്ക നിലത്തിരുന്നാലും മാസ്സല്ലേ എന്നാണ് വീഡിയോയ്ക്ക് കമന്റുകളായി ആരാധകര്‍ കുറിയ്ക്കുന്നത്. താര സംഘടനയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ആദ്യം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്

പിന്നീട് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയായിരുന്നു. അതേസമയം, യുവ നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന വിജയ്ബാബു യോഗത്തില്‍ എത്തിയതും നടന്‍ ഷമ്മി തിലകന് എതിരെ അമ്മയില്‍ കര്‍ശന നടപടി ഉണ്ടായതും എല്ലാം കാരണം കഴിഞ്ഞ ദിവസത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗം വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.