അവര്‍ എന്നെ വിവസ്ത്രയാക്കി… എനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല!! ശസ്ത്രക്രിയയുടെ പേരില്‍ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി മംമ്ത…

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിലേക്ക് ചേക്കേറിയ നടിയാണ് മംമ്ത മോഹന്‍ദാസ്. 2005 ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലെ ഇന്ദിര എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും മറക്കാന്‍ സാധ്യതയില്ല. പിന്നീട് ഒരുപാട്…

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിലേക്ക് ചേക്കേറിയ നടിയാണ് മംമ്ത മോഹന്‍ദാസ്. 2005 ല്‍ പുറത്തിറങ്ങിയ ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലെ ഇന്ദിര എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും മറക്കാന്‍ സാധ്യതയില്ല. പിന്നീട് ഒരുപാട് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം എല്ലാം താരം അഭിനിച്ചിട്ടുണ്ട്. ഒരു അഭിനയത്രി എന്നതിലുപരി ഒരു നല്ല ഗായിക കൂടിയാണ് മംമ്ത മോഹന്‍ദാസ്. ഒരുപാട് പരസ്യചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. അന്‍വര്‍ എന്ന സിനിമയിലൂടെയാണ് മംമ്ത ആദ്യമായി മലയാള സിനിമയില്‍ പാടുന്നത്.

ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയ മംമ്ത വ്യക്തി ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒരിടയ്ക്ക് താരത്തിന് അര്‍ബുദ രോഗം പിടിപെട്ടത് വലിയ വാര്‍ത്തായിരന്നു. ആ വാര്‍ത്ത മംമ്തയുടെ ആരാധകരെ എല്ലാം ദുഖത്തിലാഴ്ത്തുകയും ചെയ്തിരുന്നു. ഒരുപാട് നാളത്തെ ദാമ്പത്യ ജീവിതവും താരത്തിന് ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ഉള്ളില്‍ തന്നെ ഭര്‍ത്താവില്‍ നിന്ന് താരം വിവാഹ മോചനം തേടിയിരുന്നു. അര്‍ബുദമെന്ന മഹാമാരിയെ അതിജീവിക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചികിത്സയ്ക്കിടെ തനിക്ക് ഒരു മോശം അനുഭവമാണ് ഉണ്ടായിരുന്നത് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു ട്രീറ്റ്‌മെന്റ്. ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി തന്നെ ഓപ്പറഷന്‍ തിയറ്ററിലെത്തിച്ചു.

അവിടെ ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്‌സും. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ എന്നെ വസ്ത്രം പൂര്‍ണ്ണമായും ഇല്ലാതെ തന്നെയാണ് ഓപ്പറേഷന്‍ തിയറ്ററില്‍ കിടത്തിയത്. അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. പക്ഷേ, അനസ്‌തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും എന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ച് ഒഴിഞ്ഞു മാറുകയാണ് ചെയ്തത് എന്നും മംമ്ത പറയുന്നു.