‘എന്നെക്കാണാനൊരു ഡോളിനെപ്പോലെയില്ലേ’? കുട്ടിയുടുപ്പിട്ട് മംമ്ത മോഹന്‍ദാസ്; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹന്‍ദാസ. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ മംമ്തയ്ക്കായി. തന്റെ വിശേഷങ്ങളും ഫോട്ടോയുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ…

മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹന്‍ദാസ. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ മംമ്തയ്ക്കായി. തന്റെ വിശേഷങ്ങളും ഫോട്ടോയുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് മംമ്ത. കുട്ടിയുടുപ്പ് പോലെ തോന്നിപ്പിക്കുന്ന ഫ്രോക്കണിഞ്ഞുള്ള ചിത്രങ്ങളാണ് മംമ്ത പോസ്റ്റ് ചെയ്തിട്ടുള്ളത്.

ബ്ലാക്കില്‍ ഫ്‌ളോറല്‍ പ്രിന്റുകളുള്ള മുട്ടിന് മുകളില്‍ നില്‍ക്കുന്ന ഒരു ഫ്രോക്കാണിത്. ഈ ചിത്രത്തില്‍ എന്നെക്കാണാനൊരു ഡോളിനെപ്പോലെയില്ലേയെന്നും താരം ചോദിച്ചിരുന്നു. പിന്നെയല്ലാതെ നീയെന്റെ ഡോളല്ലേയെന്നായിരുന്നു ഇതിന് രഞ്ജു രഞ്ജിമര്‍ നല്‍കിയ മറുപടി. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

ഫിറ്റ്‌നസിലും ഡയറ്റിലുമെല്ലാം ഏറെ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തികൂടിയാണ് മംമ്ത. വ്യായാമമെന്നത് തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലയാവര്‍ത്തി പറഞ്ഞിട്ടുള്ള താരം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോകളും
പങ്കുവെക്കാറുണ്ട്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്ത കഴിവ് തെളിയിച്ചിട്ടുണ്ട്.