സൂപ്പര്‍ ഗ്ലാമറസ് ലുക്കില്‍ മംമ്ത; വാക്കില്‍ മാത്രമല്ല ലുക്കിലും ബോള്‍ഡാണെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹന്‍ദാസ. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ മംമ്തയ്ക്കായി. അഭിനയത്തിലും ജീവിതത്തിലും പല പ്രതികൂല സാഹചര്യങ്ങളെയും തരണം…

മലയാളികളുടെ പ്രിയ താരമാണ് മംമ്ത മോഹന്‍ദാസ. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ മംമ്തയ്ക്കായി. അഭിനയത്തിലും ജീവിതത്തിലും പല പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു മുന്നേറി വന്ന നടി കൂടിയാണ് മംമ്ത. കാന്‍സര്‍ വില്ലനായി വന്നുവെങ്കിലും മംമ്തയുടെ തിരിച്ചുവരവ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു. താരത്തിന്റ ചില തുറന്നു പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയിതാ മംമ്തയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഡെനിമില്‍ സൂപ്പര്‍ ഗ്ലാമറസ് ലുക്കിലാണ് നടി മമ്ത മോഹന്‍ദാസ് വന്നിരിക്കുന്നത്. സൂപ്പര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.താരം ഡബ്ല്യൂസിസിയെ വിമര്‍ശിച്ചത് ചര്‍ച്ചയായിരുന്നു. നടി ആക്രമിക്കപ്പെട്ടതുമയാണ് താരത്തിന്റെ തുറന്നു പറച്ചിലുകള്‍. ആക്രമിക്കപ്പെട്ട താരം എക്കാലവും ഇരയായിരിക്കുന്നത് നല്ലതല്ലെന്നും അതിനെ മുന്‍നിര്‍ത്തി നടിമാരുടെ സംഘടന മുതലെടുക്കരുതെന്നുമാണ് നടി പറയുന്നത്. നടിമാരുടെ സംഘടന ആക്രമിക്കപ്പെട്ട തരത്തിനൊപ്പം നിന്ന് നീതിക്ക് വേണ്ടി പോരാടണമെന്നും അതിനെ മുന്‍നിര്‍ത്തി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന പ്രവണത പാടില്ലെന്നതുമാണ് മംമ്ത പറഞ്ഞത്.

യഥാര്‍ത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാന്‍ സാധിക്കില്ല, ഇതൊക്കെ അടച്ചിട്ട മുറിയില്‍ വെച്ചാണ് സംസാരിക്കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും താന്‍ എല്ലാ കാര്യങ്ങളുടെയും ഇരുവശങ്ങളെക്കുറിച്ചും ചിന്തിക്കുന്ന ആളാണെന്നുമാണ് മംമ്ത പറഞ്ഞത്. കൂട്ടത്തില്‍ ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ഉണ്ട്. അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. യഥാര്‍ത്ഥ ഇരകള്‍ക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്‌ള്യൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ല കാര്യമാണ്’ എന്നും മംമ്ത വ്യക്തമാക്കിയിരുന്നു.