ക്ഷണിച്ചവരെ കാത്തു നിന്നില്ല; വരനെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുഹൃത്തിന്റെ ഹര്‍ജി

ക്ഷണക്കത്ത് നല്‍കിയിട്ടും വിവാഹത്തിന് കൊണ്ടുപോകാത്തതിന് ഹരിദ്വാര്‍ സ്വദേശിയായ വരനെതിരെ കേസ് കൊടുത്ത് സുഹൃത്ത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തുന്നതിന് മുമ്പ് വരന്‍ ഘോഷയാത്രയുമായി പോയെന്നും വിവാഹ കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന സമയത്തിന് മുമ്പാണ് വരന്‍ പുറപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.

കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന സമയം വൈകുന്നേരം 5 മണി ആയിരുന്നു, പരാതി നല്‍കിയ സുഹൃത്ത് ഉള്‍പ്പെടെയുള്ളവര്‍ 4:50 ന് എത്തിയിരുന്നുവെങ്കിലും അപ്പോഴേക്കും വരന്‍ പോയിരുന്നു.

തുടര്‍ന്ന് മാപ്പ് പറയുന്നതിന് പകരം വീട്ടിലേക്ക് മടങ്ങാന്‍ വരന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടു. വിവാഹ കാര്‍ഡുകള്‍ വിതരണം ചെയ്ത സുഹൃത്തിനോട് മറ്റുള്ളര്‍ കടുത്ത ദേഷ്യത്തിലായിരുന്നു, സുഹൃത്തിനെ അവര്‍ ശകാരിക്കുകയും ചെയ്തു. അതൃപ്തനായ സുഹൃത്ത് വരനെതിരെ 50 ലക്ഷം രൂപയ്ക്ക് കേസെടുക്കാന്‍ തീരുമാനിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വരന്‍ കൂട്ടിക്കൊണ്ടുപോകാത്ത അതിഥികളില്‍ നിന്ന് തനിക്ക് കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നെന്നും വരന്‍ ഒരു തരത്തില്‍ തന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തിയെന്നും സുഹൃത്ത് ചന്ദ്രശേഖര്‍ പറഞ്ഞു. അതുകൊണ്ടാണ് തന്റെ സുഹൃത്തിനെ കേസ് കൊടുക്കാന്‍ തീരുമാനിച്ചതും ‘നഷ്ടങ്ങള്‍ക്ക്’ നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും അയാള്‍ വ്യക്തമാക്കി.

Previous article13 വര്‍ഷത്തെ സന്തോഷം കെടുത്തിയത് പ്രാവുകളോ!!! വിദ്യാസാഗറിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
Next articleഒരു ദിവസം ഗുരുവായൂരപ്പനൊപ്പം! അനുശ്രീയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍!