പുറത്ത് നിന്ന് സ്റ്റിയറിംഗ് പിടിച്ച് 18 ടയറുള്ള ട്രക്ക് പാര്‍ക്ക് ചെയ്തു; വീഡിയോ വൈറല്‍

ഒരു വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍, അല്‍പ്പം ശ്രദ്ധ ആവശ്യമായതിനാല്‍ നമ്മള്‍ എപ്പോഴും ജാഗരൂകരായിരിക്കും. 18 വീലര്‍ ട്രക്ക് ആകുമ്പോള്‍ അതിന് തീര്‍ച്ചയായും കൂടുതല്‍ ജാഗ്രതയും വൈദഗ്ധ്യവും ആവശ്യമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അത്തരത്തിലുള്ള…

ഒരു വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍, അല്‍പ്പം ശ്രദ്ധ ആവശ്യമായതിനാല്‍ നമ്മള്‍ എപ്പോഴും ജാഗരൂകരായിരിക്കും. 18 വീലര്‍ ട്രക്ക് ആകുമ്പോള്‍ അതിന് തീര്‍ച്ചയായും കൂടുതല്‍ ജാഗ്രതയും വൈദഗ്ധ്യവും ആവശ്യമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അത്തരത്തിലുള്ള ഒരു വീഡിയോയില്‍, ഒരു ട്രക്ക് ഡ്രൈവറുടെ അസാധാരണമായ പാര്‍ക്കിംഗ് കഴിവുകള്‍ കാണാം.

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍, ഡ്രൈവര്‍ ക്യാബിനിനുള്ളില്‍ പോലും കയറാതെ ഒരു കൂറ്റന്‍ ട്രക്ക് പാര്‍ക്ക് ചെയ്യുന്നതും വാഹനത്തിന് അരികിലൂടെ നടന്ന് സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതും കാണാം. അവസാനം അയാള്‍ വണ്ടിയില്‍ കയറുന്നുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ 4.7 ദശലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഇയാളുടെ ഡ്രൈവിംഗ് വൈദഗ്ധ്യം നെറ്റിസണ്‍മാരെ അമ്പരപ്പിച്ചിരിക്കുകയാണ്.