ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ മോഷ്ടിക്കാന്‍ ശ്രമം!! സംരക്ഷകനെ വെടിവച്ചയാള്‍ക്ക് 21 വര്‍ഷം തടവ്

അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ സംരക്ഷകനെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ലേഡി ഗാഗയുടെ വളര്‍ത്തുനായ്ക്കളെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് സംരക്ഷകന് പരിക്കേറ്റത്. ജെയിംസ് ഹവാര്‍ഡ് ജാക്‌സന്‍ എന്നയാള്‍ക്കാണ്…

അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ സംരക്ഷകനെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ലേഡി ഗാഗയുടെ വളര്‍ത്തുനായ്ക്കളെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് സംരക്ഷകന് പരിക്കേറ്റത്. ജെയിംസ് ഹവാര്‍ഡ് ജാക്‌സന്‍ എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. കൊലപാതക ശ്രമം, മോഷണം, ആക്രമണം, തോക്ക് ഉപയോഗിച്ചുള്ള ആക്രമണം, ഗൂഡാലോചന കുറ്റങ്ങളാണ് ജാസ്‌കനെതിരെ ചുമത്തിയത്.

കഴിഞ്ഞ വര്‍ഷമായിരുന്നു ലേഡി ഗാഗയുടെ ഫ്രഞ്ച് ബുള്‍ഡോഗുകളെ മോഷ്ടിക്കാന്‍ ജെയിംസ് ശ്രമിച്ചത്. ആയിരക്കണക്കിന് ഡോളര്‍ വിലവരുന്ന നായ്ക്കളായിരുന്നത് ലേഡി ഗാഗയുടേത്.

വന്‍ മൂല്യമുള്ള ഫ്രെഞ്ച് ബുള്‍ ഡോഗ് ബ്രീഡാണ് മോഷ്ടാക്കളെ ആകര്‍ഷിച്ചത്. റയാന്‍ എന്ന ജീവനക്കാരന് നെഞ്ചിലാണ് വെടിയേറ്റത്. വെടിവയ്പിന് പിന്നാലെ റയാന്റെ ശ്വാസ കോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.

മോഷണത്തിന് പിന്നാലെ ദിവസങ്ങള്‍ കഴിഞ്ഞ് മോഷ്ടാക്കളൊരാളായ ജെന്നിഫര്‍ മക്‌ബ്രൈഡ് നായകളെ തിരിച്ച് തന്നെ നല്‍കിയിരുന്നു. അതേസമയം, 5 ലക്ഷം ഡോളറാണ് നായയെ തിരികെ എത്തിച്ചാല്‍ പ്രതിഫലമായി ലേഡി ഗാഗ വാഗ്ദാനം ചെയ്തിരുന്നത്.