കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി പിണറായി, എന്റെ അവസാന ശ്വാസം വരെയും ഇടതുപക്ഷത്തിനൊപ്പം – മണികണ്ഠന്‍

തന്റെ രാഷ്ട്രീയ പാർട്ടി വെളിപ്പെടുത്തി മണികണ്ഠൻ, താൻ ഇടതുപക്ഷക്കാരൻ ആണെന്നും തന്റെ അവസാന ശ്വാസം വരെയും അങ്ങനെ തുടരുവാൻ ആണ് ആഗ്രഹം എന്നുമാണ് അദ്ദേഹം പറയുന്നത്. പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മികച്ച…

തന്റെ രാഷ്ട്രീയ പാർട്ടി വെളിപ്പെടുത്തി മണികണ്ഠൻ, താൻ ഇടതുപക്ഷക്കാരൻ ആണെന്നും തന്റെ അവസാന ശ്വാസം വരെയും അങ്ങനെ തുടരുവാൻ ആണ് ആഗ്രഹം എന്നുമാണ് അദ്ദേഹം പറയുന്നത്. പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്നും മണികണ്ഠന്‍ ആചാരി അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ മലയാളം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ വളരെ മികച്ച രീതിയിലാണ് ഓരോ കാര്യങ്ങളും ചെയ്തത്, എന്തെങ്കിലും വീഴ്ച ഉണ്ടായാൽ അത് തുറന്ന് പറയുവാൻ മടിയില്ലാത്തവരാണ് ഇടതുസർക്കാർ എന്നും മണികണ്ഠൻ പറഞ്ഞു. തെറ്റുപറ്റിയാല്‍ തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും മണികണ്ഠന്‍ ചൂണ്ടിക്കാണിച്ചു.

‘നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണത്. ഇതുപോലെ മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല. തെറ്റുകള്‍ അറിഞ്ഞുകൊണ്ട് ചെയ്യുകയും അങ്ങനെയൊരു തെറ്റുണ്ടായിട്ടുണ്ടോ എന്ന് അറിയാത്ത മട്ടില്‍ നടക്കുകയും ചെയ്യുന്ന നേതാക്കന്‍മാരെയാണ് കേരളം ഇതുവരെ കണ്ടിട്ടുള്ളത്. അതുവെച്ച്‌ നോക്കുമ്ബോള്‍ ഇടതുപക്ഷ സര്‍ക്കാരും നമ്മുടെ മുഖ്യമന്ത്രിയും ഏറെ വ്യത്യസ്തമാണ്.’-മണികണ്ഠന്‍ പറയുന്നു

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ളത് എ.കെ ആന്റണിയോടാണെന്നും മണികണ്ഠന്‍ ചൂണ്ടിക്കാണിച്ചു. അതേസമയം, പ്രസ്ഥാനത്തില്‍ തനിക്ക് ഏറെ വിശ്വാസമുണ്ടെന്നും ഇടതുപക്ഷം നല്ല നിലയില്‍ തുടര്‍ന്നാല്‍ താന്‍ പ്രസ്ഥാനത്തിനോടൊപ്പം ഉണ്ടാകുമെന്നും ഇല്ലെങ്കില്‍ മാറുമെന്നും നടന്‍  വ്യക്തമാക്കി