മമ്മൂട്ടിയോട് പൊതു വേദിയിൽ നന്ദി അറിയിച്ച് മണിരത്നം !!

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ഈ മാസം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളന്‍ അരുള്‍മൊഴി…

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ഈ മാസം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളന്‍ അരുള്‍മൊഴി വര്‍മനായി ജയം രവിയുമാണ് എത്തുന്നത്. 500 കോടി മുതല്‍മുടക്കുള്ള ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വമ്പന്‍ തുകയ്ക്കാണ് വിറ്റുപോയത്. ഇപ്പോൾ ഈ സിനിമയുടെ പ്രമോഷൻറെ ഭാഗമായി കേരളത്തിൽ എത്തിയ മണിരത്നം സിനിമയിൽ ശബ്ദം നല്കിയതിനെക്കുറിച്ച് പറയുകയാണ്.

മമ്മൂട്ടി ഞാൻ ഒരുപാട് നന്ദി പറയുന്നു. ഞാൻ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിനായി മമ്മൂട്ടിയെ വിളിച്ചു ചോദിക്കുക ഉണ്ടയി ഈ സിനിമക്കായി ഒരു വോയിസ് ഓവർ ചെയ്ത് തരുവോ എന്ന്. ഞാൻ പറഞ്ഞ് രണ്ട് സെക്കന്റുകൾക്ക് ഉള്ളിൽ സമ്മതം പറയുകയും ഉണ്ടായി, ഈ സിനിമയുടെ തുടക്കം തന്നെ മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയാണ് തുടങ്ങുന്നത് എന്നുമാണ് മണിരത്നം പറയുന്നത്.ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കോടികള്‍ക്കാണ് പൊന്നിയിന്‍ സെല്‍വന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം 125 കോടിയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും സ്വന്തമാക്കിയത്. 25 കോടിയ്ക്കാണ് സണ്‍ നെറ്റ് വര്‍ക്ക് പൊന്നിയിന്‍ സെല്‍വന്റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ അവകാശങ്ങള്‍ നേടിയിരിക്കുന്നത്.