മനോജേട്ടൻ അന്നത് ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു , മഞ്ജു വാര്യര്‍

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരെ പറ്റിയുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ എങ്ങും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ താരം നേടിയെടുത്ത സ്ഥാനം ചെറുതൊന്നും അല്ല. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും…

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരെ പറ്റിയുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ എങ്ങും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ താരം നേടിയെടുത്ത സ്ഥാനം ചെറുതൊന്നും അല്ല. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നത്തെ യുവനടിമാരിൽ ഒരു പടി മുന്നിലാണ് മഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും. ചെയ്യുന്ന സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആകുന്നത് കൊണ്ട് ഭാഗ്യ നടി എന്ന പേരും മഞ്ജുവിന് സ്വന്തം. തമിഴിൽ അസുരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജുവിന് അഭിനയിച്ച ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴ് പ്രേക്ഷകരുടെയും മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. മലയാളത്തിലേത് പോലെ തന്നെ തമിഴ് നാട്ടിലും ആരാധകർ ഏറെയാണ് ഈ താരത്തിന് ഇപ്പോൾ.

മലയാളത്തിലെ സൂപ്പർ താരങ്ങൾ മഞ്ജുവും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രം ആയിരുന്നു സല്ലാപം, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച നായിക എന്ന പേര് നേടാൻ മഞ്ജുവിന് സല്ലാപത്തിൽ കൂടി സാധിച്ചു.  ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.ദിലീപും മഞ്ജുവും കേന്ദ്ര കഥാപാത്രങ്ങൾ ആയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.കഥാപാത്രമായി ജീവിയ്ക്കുകയാണ് പലപ്പോഴും മഞ്ജു വാര്യര്‍ എന്നാണ് ഒരിക്കല്‍ മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് മലയാള സിനിമയുടെ പെരുന്തച്ചന്‍ തിലകന്‍ പറഞ്ഞത്. അങ്ങനെ കഥാപാത്രമായി ജീവിച്ചപ്പോള്‍, സല്ലാപം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആ സംഭവത്തെ കുറിച്ച് ഇപ്പോഴിതാ മഞ്ജു വാര്യര്‍ തന്നെ വെളിപ്പെടുത്തുന്നു.

ട്രെയിനില്‍ തന്റെ മുടി നാര് തൊട്ടിരുന്നു.. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണെന്നാണ് മഞ്ജു പറഞ്ഞത്. കാമുകന്‍ ശശികുമാറിനെ (ദിലീപ്) നഷ്ടപ്പെട്ട രാധ (മഞ്ജു വാര്യര്‍), അഭയമില്ലാതെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ഓടുകയാണ്.രക്ഷിക്കാന്‍ പിന്നാലെ ദിവാകരന്‍ (മനോജ് കെ ജയന്‍) ഓടിവരുന്നതാണ് ക്ലൈമാക്‌സിലെ രംഗം. എന്നാല്‍ കഥാപാത്രത്തെ ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്.

ട്രെയിൻ അടുത്ത് എത്തിയപ്പോഴാണ്‌ മനോജേട്ടന് കാര്യം മനസ്സിലായത്, മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടി കയറാൻ ശ്രമിച്ചപ്പോൾ മനോജ് ആണ് മഞ്ജുവിനെ പിടിച്ച് മാറ്റിയത്. എന്നിട്ടും മാറുന്നില്ല എന്ന് കണ്ടപ്പോൾ മഞ്ജുവിന്റെ ചെകിട്ടത്ത് മനോജ് ഒരടിയും കൊടുത്തു. ആ ഷോട്ട് കഴിയുമ്പോഴേക്കും മഞ്ജു ബോധം കെട്ടു വീണു