‘ഡീ ഐ ലവ് യൂ’ എന്ന് രണ്ടാഴ്ച മുന്‍പും മെസ്സേജ് ചെയ്തു!!! ശരിക്കും ഷോക്ക് ആയിപ്പോയി മരണം- മഞ്ജു പിള്ള

നടന്‍ കൊച്ചുപ്രേമന്റെ വിയോഗത്തിന്റെ വേദനയിലാണ് സിനിമാലോകം. മിനിസ്‌ക്രീനിലെയും സജീവ സാന്നിധ്യമായിരുന്നു അരങ്ങൊഴിഞ്ഞ താരം. അദ്ദേഹത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി മഞ്ജു പിള്ള. ഇരുവരും തട്ടീം മുട്ടീം പരമ്പര ഒരുമിച്ച് ചെയ്തിരുന്നു. കൊച്ചു, കൊച്ചു…

നടന്‍ കൊച്ചുപ്രേമന്റെ വിയോഗത്തിന്റെ വേദനയിലാണ് സിനിമാലോകം. മിനിസ്‌ക്രീനിലെയും സജീവ സാന്നിധ്യമായിരുന്നു അരങ്ങൊഴിഞ്ഞ താരം. അദ്ദേഹത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി മഞ്ജു പിള്ള. ഇരുവരും തട്ടീം മുട്ടീം പരമ്പര ഒരുമിച്ച് ചെയ്തിരുന്നു.

കൊച്ചു, കൊച്ചു എന്നാണ് തങ്ങള്‍ കൊച്ചുപ്രേമനെ വിളിക്കുന്നതെന്ന് താരം പറയുന്നു. പണ്ട് മുതലേ ഉള്ള ബന്ധമാണ് കൊച്ചുപ്രേമന്‍ ചേട്ടനുമായിട്ട്. ഒരുപാട് വര്‍ക്കുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ചെയ്തത് തട്ടീം മുട്ടീം പരമ്പര ആയിരുന്നു. അപ്പോഴും ആരോഗ്യം തീരെ വയ്യായിരുന്നു. എങ്കിലും ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു.

അപ്പൂപ്പന്റെ കാര്യങ്ങള്‍ എല്ലാം പറയുമായിരുന്നു. ശരിക്കും വീട്ടിലെ ഒരു കാര്‍ണവരായിരുന്നു അദ്ദേഹം. വല്ലാത്ത ഒരു അടുപ്പമായിരുന്നു തമ്മില്‍. സിനിമാ ബന്ധം എന്നതിനപ്പുറത്തെ അടുപ്പമായിരുന്നു.

ഗ്രൂപ്പിലൊക്കെ വഴക്കിടുമ്പോള്‍ അദ്ദേഹം പറയുന്നത്, എനിക്ക് അവളോട് വഴക്കിടാം, അവള്‍ എന്റെ കൊച്ച് അല്ലേ എന്നായിരുന്നു. വഴക്കിട്ട് കഴിഞ്ഞാല്‍ ഐ ലവ് യു എന്ന് പറഞ്ഞ് മെസേജ് അയയ്ക്കാറാണ് പതിവ്. രണ്ട് ആഴ്ച മുന്‍പും വഴക്കിട്ടിരുന്നു. എന്നിട്ട് ‘ഡീ ഐ ലവ് യൂ’ എന്ന് പറഞ്ഞു മെസേജ് അയച്ചു.

അത് കഴിഞ്ഞ് ഇപ്പോള്‍ പെട്ടന്ന് ഇങ്ങനെ ഒരു വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും ഷോക്ക് ആയിപ്പോയി. ഒട്ടും പ്രതീക്ഷിച്ചില്ല, ഒരു വല്ലാത്ത മരണം. പെട്ടന്ന് ആയി പോയത് പോലെ എന്നാണ് മഞ്ജു പറയുന്നത്.