ആരാധകര്‍ കാത്തിരുന്ന മഞ്ജുവിന്റെ ചിത്രങ്ങള്‍ എത്തി..!

മലയാള സിനിമാ ആസ്വാദകരുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ജാക്ക് ആന്‍ഡ് ജില്ലാണ്. മികച്ച പ്രതികരണം നേടുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മഞ്ജു പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍…

മലയാള സിനിമാ ആസ്വാദകരുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ജാക്ക് ആന്‍ഡ് ജില്ലാണ്. മികച്ച പ്രതികരണം നേടുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മഞ്ജു പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ജാക്ക് ആന്‍ഡ് ജില്‍ സിനിമയില്‍ പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയത് സിനിമയിലെ കിം.. കിം എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിലെ കിം കിം പ്രായ ഭേദമന്യേ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കിം കിം ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ‘ജാക്ക് ആന്‍ഡ് ജില്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ വെച്ച് മഞ്ജു കുഞ്ഞുങ്ങള്‍ക്കൊപ്പം നൃത്തം വച്ചത്. കുട്ടികള്‍ക്കിടയില്‍ നിന്ന് നൃത്തം ചെയ്ത മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. പരിപാടിയുടെ ഭാഗമായി എത്തിയ മഞ്ജുവിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കറുപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരത്തെ ഫോട്ടോകളില്‍ കാണാന്‍ സാധിക്കുന്നത്. ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. അതേസമയം, മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’.

സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തില്‍ അണി നിരന്നത്. ഒരു വ്യത്യസ്ത പരീക്ഷണമാണ് ഈ സിനിമയിലൂടെ ഉദ്ദശിച്ചതെങ്കിലും മുഴുവനായി പാളിപ്പോയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അതേസമയം, മഞ്്ജുവിന്റെ കഥാപാത്രം മികച്ച് നില്‍ക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.