വീണ്ടും ഞെട്ടിച്ച് മഞ്ജു വാര്യര്‍ !! താരത്തെ സുന്ദരിയാക്കിയത് ആരാണെന്നോ?

പുത്തന്‍ ഔട്ട്ഫിറ്റില്‍ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍. ഒരു പൊതുപരിപാടിയ്ക്ക് വേണ്ടി എത്തിയ നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ഈ സൗന്ദര്യ…

പുത്തന്‍ ഔട്ട്ഫിറ്റില്‍ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍. ഒരു പൊതുപരിപാടിയ്ക്ക് വേണ്ടി എത്തിയ നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ഈ സൗന്ദര്യ രഹസ്യം എന്താണെന്ന് വീണ്ടും ആരാധകര്‍ എങ്ങനെ ചോദിക്കാതിരിക്കും.. മലയാള സിനിമയുടെ ലേഡി മമ്മൂക്ക എന്നാണ് പലരും മഞ്ജു വാര്യറെ വിശേഷിപ്പിക്കുന്നത്. മമ്മൂക്കയെ പോലൈ പ്രായം കൂടുന്തോറും മഞ്ജുവിനും ഭംഗി കൂടി വരികയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍,

മഞ്ജു വാര്യര്‍ ഓരോ പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് സുന്ദരിയായി എത്തുമ്പോഴും പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ തന്റെ പുതിയ ഫോട്ടോകള്‍ക്ക് ഒപ്പം മഞ്ജു കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. വാക്കുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സൂക്ഷിക്കണം. ഒരിക്കല്‍ പറഞ്ഞുപോയാല്‍ അത് തിരിച്ചെടുക്കാനാവില്ല, ക്ഷമ പറയാന്‍ മാത്രമേ കഴിയൂയെന്ന ക്യാപ്ഷനോടെയായാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചത്…

ഈ അടിക്കുറിപ്പ് തന്നെ എത്ര അര്‍ത്ഥമുള്ളതാണെന്ന് ആരാധകര്‍ കുറിയ്ക്കുന്നു.. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഒരു പരിപാടിയ്ക്കാണ് ഇത്രയേറെ സുന്ദരിയായി മഞ്ജു പ്രത്യക്ഷപ്പെട്ടത്. അതേസമയം മഞ്ജുവിനെ പുത്തന്‍ ഉടുപ്പ് നല്‍കി സുന്ദരിയാക്കിയത് ആരാണെന്ന് അറിയേണ്ടേ… അതും മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു നടി തന്നെ. മഞ്ജുവിന്റെ അടുത്ത സുഹൃത്ത് കൂടിയായി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണ കളക്ഷനില്‍ നിന്നുള്ള വസ്ത്രമാണ് മഞ്ജു ധരിച്ചിരിക്കുന്നത്.

താരത്തിന്റെ ഫോട്ടോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. എപ്പോഴും ഈ സൗന്ദര്യ രഹസ്യം എന്താണെന്ന് ചോദിക്കുമ്പോഴും മനസ്സിന്റെ സൗന്ദര്യമാണ് ഏറ്റവും വലുതെന്നാണ് മഞ്ജു മറുപടി പറയാറ്. നടി ഭാവനയടക്കമുള്ള മഞ്ജുവിന്റെ സുഹൃത്തുക്കളും ആരാധകരും പുതിയ ഫോട്ടോയ്ക്ക് കമന്റ് പങ്കുവെച്ച് എത്തുന്നുണ്ട്.