അജിത്തിന് ചേരാത്ത നായികയെ ആയിരുന്നു ആവശ്യം! ‘തുണിവ്’സംവിധായകന്‍

അജിത്തും മഞ്ജുവാര്യറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘തുണിവ്’. പൊങ്കല്‍ റിലീസായി ചിത്രം ജനുവരിയിലാണ് തിയ്യറ്ററിലെത്തുന്നത്. ധനുഷിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കുവച്ച ‘അസുരന്’ ശേഷം മഞ്ജുവിന്റേതായി എത്തുന്ന തമിഴ് ചിത്രം കൂടിയാണ് ‘തുണിവ്’. എച്ച് വിനോദ്…

അജിത്തും മഞ്ജുവാര്യറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ‘തുണിവ്’. പൊങ്കല്‍ റിലീസായി ചിത്രം ജനുവരിയിലാണ് തിയ്യറ്ററിലെത്തുന്നത്. ധനുഷിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കുവച്ച ‘അസുരന്’ ശേഷം മഞ്ജുവിന്റേതായി എത്തുന്ന തമിഴ് ചിത്രം കൂടിയാണ് ‘തുണിവ്’.

എച്ച് വിനോദ് ആണ് തുണിവിന്റെ സംവിധാനം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മഞ്ജു വാര്യരെ കഥാപാത്രത്തിലേക്ക് തെരഞ്ഞെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് സംവിധായകന്‍ പറയുന്നത്.

അജിത്തിന് ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങള്‍ക്ക് ആവശ്യമായിരുന്നത്. അധികം പ്രായം തോന്നിക്കാത്ത എന്നാല്‍ അജിത്തിന്റെ പ്രായത്തിനോട് അടുത്ത് നില്‍ക്കുന്ന ഒരു അഭിനേത്രിയെയാണ് ഞങ്ങള്‍ തിരഞ്ഞത്.

മഞ്ജു വാര്യരെ ഈ കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ അവരില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുമെന്ന് അറിയാമായിരുന്നു. കാരണം അവര്‍ ഒരു മികച്ച നടിയാണ്. അവര്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാകണം എന്ന് തോന്നിയിരുന്നു. മഞ്ജു വാര്യരുടെ ഇതുവരെയും കാണാത്ത ഒരു മുഖമായിരിക്കും തുണിവിലേതെന്നും വിനോദ് പറയുന്നു.

അജിത്ത്, മഞ്ജു വാര്യര്‍, സമുദ്രകനി, അമിര്‍, പവാനി റെഡ്ഡി, സിറ്റി ഭുവന ചന്ദ്രന്‍ ഇവരെല്ലാവരുമാണ് തുണിവിലെ പ്രധാന താരങ്ങളാവുന്നത്. മഞ്ജു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്റ്റില്‍സ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പൊതുവെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് കാണാറില്ലാത്ത നടി തുണിവിലെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.