നിറവയറില്‍ മൈഥിലി, ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍..! പ്രിയപ്പെട്ട നിമിഷമെന്ന് ആരാധകര്‍

വിവാഹം കഴിഞ്ഞ സന്തോഷത്തിന് പിന്നാലെ താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷ വാര്‍ത്തകൂടി അറിയിച്ച് എത്തിയിരുന്നു നടി മൈഥിലി.. ഇപ്പോഴിതാ നിറവയറില്‍ നില്‍ക്കുന്ന മൈഥിലിയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന മലയാളത്തിന്‌റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു…

വിവാഹം കഴിഞ്ഞ സന്തോഷത്തിന് പിന്നാലെ താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന സന്തോഷ വാര്‍ത്തകൂടി അറിയിച്ച് എത്തിയിരുന്നു നടി മൈഥിലി.. ഇപ്പോഴിതാ നിറവയറില്‍ നില്‍ക്കുന്ന മൈഥിലിയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന മലയാളത്തിന്‌റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യറുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ചട്ടമ്പി എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി എത്തിയതായിരുന്നു നടി മൈഥിലി..

നിറവയറില്‍ പ്രൊമോഷന് വേണ്ടി എത്തിയ മൈഥിലിയെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.. രണ്ട് പ്രിയ നടിമാരേയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍.. എവര്‍ഗ്രീന്‍ മഞ്ജു ചേച്ചിയോടൊപ്പം എന്ന് കുറിച്ചാണ് മൈഥിലി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.. ഗ്രേസ് ആന്റണിയോടൊപ്പമുള്ള ഫോട്ടോകളും നടി ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിട്ടുണ്ട്. തിരുവോണദിനത്തില്‍ ആയിരുന്നു താന്‍

അമ്മയാകാന്‍ ഒരുങ്ങുന്ന വിവരം മൈഥിലി ആരാധകരെ അറിയിച്ചത്. ഭര്‍ത്താവ് സമ്പത്തിനൊപ്പം എത്തിയാണ് നടി ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.. ഞാന്‍ മാതൃത്വത്തിലേക്ക് കടക്കുന്ന സന്തോഷം എല്ലാവരുമായി പങ്കുവെയ്ക്കുന്നു എന്ന് കുറിച്ചാണ് നടി എത്തിയത്.. ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്ന് മൈഥിലിയുടെ ഏറ്റവും പുതിയ സിനിമ ചട്ടമ്പിയും റിലീസ് ആയിരിക്കുകയാണ്.

ഏപ്രില്‍ 28ന് ആയിരുന്നു ഇവരുടെ വിവാഹം.. നടി എന്നതിലുപരി ഒരു ഗായിക കൂടിയാണ് മൈഥിലി.. പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് പ്രവേശനം കുറിച്ച താരം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയിട്ടുണ്ട്.