പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്, ഭാര്യയെ ചേർത്ത് പിടിച്ച് മനോജ് കെ ജയൻ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ, നിരവധി വേഷങ്ങൾ ആണ് താരം ചെയ്തത്, ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു, നടനായും വില്ലനായും സഹനടനായും ഒക്കെ താരം തിളങ്ങി,…

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോജ് കെ ജയൻ, നിരവധി വേഷങ്ങൾ ആണ് താരം ചെയ്തത്, ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു, നടനായും വില്ലനായും സഹനടനായും ഒക്കെ താരം തിളങ്ങി, മനോജ് കെ ജയൻ ഒരു നടൻ മാത്രമല്ല മികച്ചൊതാരങ്ങളെല്ലാമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന മനോജ് കെ ജയന്‍ നല്ലൊരു കുടുംബനാഥന്‍ കൂടിയാണ്. കുടുംബത്തിനാണ് പ്രഥമ പരിഗണനയെന്ന് എപ്പോഴും പറയാറുണ്ട് അദ്ദേഹം. മുന്‍ഭാര്യ ഉര്‍വശിയുമായി യാതൊരുവിധ ശത്രുതയുമില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. എല്ലാവരോടും സ്‌നേഹമാണ് തനിക്കെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.രു ഗായകൻ കൂടിയാണ്,

എല്ലാവരെയും ഞെട്ടിച്ച ഒന്നായിരുന്നു മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും ഡിവോഴ്സ്, പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും വേർപിരിയുന്നു എന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടിപോയിരുന്നു, വിവാഹ ബന്ധം വേർപ്പെടുത്തിയതിനു പിന്നാലെ രണ്ടുപേരും വേറെ വിവാഹം കഴിച്ചു, ഇപ്പോൾ രണ്ടുപേരും സന്തോഷകരമായ ജീവിതം നയിക്കുകയാണ്, ഉർവ്വശിയുടെയും മനോജ് കെ ജയന്റേയും മകൾ കുഞ്ഞാറ്റ മനോജ് കെ ജയനൊപ്പമാണ് താമസിക്കുന്നത്, അമ്മയെക്കാണാൻ ഇടക്ക് മകൾ പോകാറുണ്ട് എന്നും താരം നേരത്തെ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ ആശയ്‌ക്കൊപ്പമുള്ള ജീവിതം 10 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. എനിക്കേറ്റവും പ്രിയപ്പെട്ട ആശയെ എന്നോട് ചേര്‍ത്തുവെച്ച സര്‍വ്വശക്തനായ ദൈവത്തിന് ഒരുകോടി പ്രണാമം, നന്ദി ആഘോശമില്ല. പകരം പ്രാര്‍ത്ഥന മാത്രം, ലവ് യൂ ആശേയെന്നായിരുന്നു മനോജ് കെ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആശയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പെട നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

ആശ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും മനോജ് കെ ജയന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. കുടുംബജീവിതം എങ്ങനെയാവണമെന്നും, നമ്മള്‍ എങ്ങനെ ജീവിക്കണമെന്നും, ഒരു ഭാര്യ എങ്ങനെയാണെന്നുമൊക്കെ പഠിപ്പിച്ചത് ആശയാണ്. സ്‌നേഹം എന്താണെന്ന് അറിഞ്ഞത് ആശയുടെ വരവിന് ശേഷമാണ്. എന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്. ആശക്കൊപ്പമുള്ള തന്റെ ജീവിതം വളരെ സന്തോഷകരമായിട്ടാണ് മുന്നോട്ട് പോകുന്നത് താരം പറഞ്ഞിട്ടുണ്ട്.