‘ഒടിയന്‍’ സിനിമ കാരണം ഡബ്ബിംഗ് തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു! – മനോജ്

ഒടിയന്‍ സിനിമയുടെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് താന്‍ തരണം ചെയ്ത് വന്ന പ്രതിസന്ധിഘട്ടങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മനോജ്. ഒരു ഓണ്‍ലൈന്‍ ചാനലിന് കുടുംബ സമേതം നല്‍കിയ അഭിമുഖത്തിലാണ് മനോജ് ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.…

ഒടിയന്‍ സിനിമയുടെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് താന്‍ തരണം ചെയ്ത് വന്ന പ്രതിസന്ധിഘട്ടങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മനോജ്. ഒരു ഓണ്‍ലൈന്‍ ചാനലിന് കുടുംബ സമേതം നല്‍കിയ അഭിമുഖത്തിലാണ് മനോജ് ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. ഇത് താന്‍ എവിടേയും പറഞ്ഞിട്ടില്ല… പറയണം എന്ന് വിചാരിച്ചതുമല്ല എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ഒടിയന്‍ സിനിമയ്ക്ക് വേണ്ടി ഡബ്ബിംഗ് ചെയ്ത സംഭവം താരം പറഞ്ഞത്.

95 ശതമാനവും ആ സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത് കഴിഞ്ഞപ്പോള്‍ തന്നെ മാറ്റിയതിനെ കുറിച്ചാണ് മനോജ് പറഞ്ഞത്. ആരേയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല ഇത് പറയുന്നത്… സിനിമയുടെ 95 ശതമാനവും ഡബ്ബ് ചെയ്തു.. പേമന്റും തന്നു.. സംവിധായകന്‍ ശ്രീകുമാറിന് വളരെ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു സ്റ്റേറ്റ് അവാര്‍ഡ് പ്രതീക്ഷിച്ചു.. എന്നാല്‍ അവസാന നിമിഷം തന്നെ മാറ്റി എന്നാണ് മനോജ് പറയുന്നത്. അത് തീരാ വിഷമമായി മനസ്സില്‍ ഉണ്ടായിരുന്നു. താന്‍ ചെയ്തുവെച്ച ഭാഗം വീണ്ടും പിന്നീട് ഷമ്മി തിലകനാണ് സിനിമയ്ക്ക് വേണ്ടി ചെയ്തത്.

എന്തിനാണ് തന്നെ അതില്‍ നിന്ന് മാറ്റിയത് എന്ന് ഇപ്പോഴും അറിയില്ലെന്നാണ് മനോജ് തുറന്ന് പറയുന്നത്. പക്ഷേ താന്‍ അതില്‍ ഒരു പ്രധാന ഭാഗം ചെയ്യണം എന്ന് സംവിധായകന് നിര്‍ബന്ധം ഉണ്ടായിരുന്നു..അങ്ങനെ അവസാന ഭാഗം മാത്രം ചെയ്തു. താന്‍ ഒരുപാട് പ്രതീക്ഷ വെച്ച സിനിമയായിരുന്നു ഒടിയന്‍ താന്‍ ആണ് പ്രകാശ് രാജിന് വേണ്ടി ഡബ്ബ് ചെയ്യുന്നത് എന്ന് എല്ലാവരോടും

പറഞ്ഞ് പോവുകയും ചെയ്തിരുന്നു എന്നാല്‍ പിന്നീട് അത് ഷമ്മി തിലകനിലേക്ക് പോവുകയായിരുന്നു.. ഈ വിഷമം മേജര്‍ എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തപ്പോള്‍ മാറി എന്നും.. പക്ഷേ ഒടിയന്‍ ടിവിയില്‍ ഒക്കെ വരുമ്പോള്‍ ഇന്നും മനസ്സിന് അകത്ത് ഒരു വേദനയാണെന്നും മനോജ് പറയുന്നു.