ഒടുവിൽ അവർ ഒന്നിച്ചു, അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ , ഇരുവർക്കും ആശംസകൾ അറിയിച്ച് പ്രേക്ഷകർ

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രമായിരുന്നു ഡോക്ടർ മനു ഗോപിനാഥന്റെയും സൂസൻ തോമസിന്റെയും, അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ പുറത്തു വന്നത്, പിന്നാലെ ഇത് സോഷ്യൽ മീഡിയ…

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രമായിരുന്നു ഡോക്ടർ മനു ഗോപിനാഥന്റെയും സൂസൻ തോമസിന്റെയും, അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ പുറത്തു വന്നത്, പിന്നാലെ ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തുന്നു, ഒരു സേവ് ദി ഡേറ്റ് എന്ന് പറഞ്ഞാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പലർക്കും ഇത് ഒരു ഫോട്ടോഷൂട്ട് മാത്രം ആയിരുന്നു എന്ന് സത്യം അറിയില്ലായിരുന്നു. സത്യം അറിഞ്ഞവരിൽ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് ശെരിക്കും സേവ് ദി ഡേറ്റ് അല്ല എന്ന് ഡോക്ടർ മനു ഗോപിനാഥ്‌ തന്നെയാണ് പിന്നീട് പറഞ്ഞത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്, മനു ഗോപിനാഥൻ തന്നെയാണ് തൻറെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇപ്പോൾ ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്.സൂസൻ തോമസ് എന്നാണ് ഈ രാജകുമാരിയുടെ പേര്. ടിക് ടോക്കിലൂടെ ആണ് താരം കൂടുതൽ പ്രശസ്ത ആവുന്നത്. ഇരുവരും പരിചയപ്പെടുന്നതും അവിടെ നിന്നു തന്നെ. ഒരു മോഡലും നല്ല ഒരു ഗായികയും കൂടിയാണ് സൂസൻ തോമസ്. തൻ്റെ ശാരീരിക പരിമിതികൾ ഒന്നും തന്നെ തൻറെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നതിൽ നിന്നും ഒരിക്കലും സൂസനെ പിന്നോട്ട് കൊണ്ടുപോയിട്ടില്ല. ആത്മവിശ്വാസത്തിൻ്റെ ഒരു ബ്രാൻഡ് അംബാസിഡർ കൂടിയാണ് സൂസൻ തോമസ്.

സൂസന് ഒരു ഗ്യാസ് സിലിണ്ടർ അപകടത്തിലൂടെ  ഈ അപകടം സംഭവിക്കുന്നത്, എന്നാൽ ജീവിതത്തിൽ നിന്നും തോറ്റോടാൻ സൂസനെ കിട്ടിയില്ല, ജീവിതത്തിൽ പിന്നെ കഷ്ടപ്പാടുകൾ കടന്നു കൊണ്ടാണ് സൂസൻ ഇവിടെ വരെ എത്തിയത്.  ഇപ്പോൾ പുതിയ ജീവിതത്തിലേക്ക് കടന്ന് സൂസനും മനുവിനും ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.