മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മക്കള്‍: കസ്തൂരി ബായ്, പരേതനായ…

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.

മക്കള്‍: കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍. മരുമക്കള്‍: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ വച്ച് നടക്കും.