കിട്ടുന്ന വരുമാനം കൊണ്ട് ഞാന്‍ ഇതാണ് ചെയ്തത്..! മാത്യു തോമസ്!!

മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന യുവ നടനാണ് മാത്യു തോമസ്.. ഇതുവരെ ചെയ്തു വെച്ച കഥാപാത്രങ്ങള്‍ കൊണ്ട് മാത്രം വലിയ രീതിയില്‍ ആരാധകരെ സൃഷ്ടിച്ചെടുത്ത താരം, സിനിമാ രംഗത്ത് നിന്നുള്ള തന്റെ വരുമാനത്തെ കുറിച്ചാണ് ഇപ്പോള്‍…

മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന യുവ നടനാണ് മാത്യു തോമസ്.. ഇതുവരെ ചെയ്തു വെച്ച കഥാപാത്രങ്ങള്‍ കൊണ്ട് മാത്രം വലിയ രീതിയില്‍ ആരാധകരെ സൃഷ്ടിച്ചെടുത്ത താരം, സിനിമാ രംഗത്ത് നിന്നുള്ള തന്റെ വരുമാനത്തെ കുറിച്ചാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.. അഭിനയ ജീവിതത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ചെയ്യണം എന്ന് താന്‍ വിചാരിച്ച ആ ആഗ്രഹം എന്താണെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ വെച്ചാണ് മാത്യു തോമസ് മറുപടി പറഞ്ഞത്..

ചോദ്യം കേട്ടപ്പോള്‍ തന്നെ മാത്യു പറഞ്ഞത്, എനിക്ക് അതിനും മാത്രമുള്ള വരുമാനം ഒന്നും ഇല്ലെന്നാണ്.. എന്നാലും എന്താണ് ആ വരുമാനം വെച്ച് നിറവേറ്റിയ ആഗ്രഹം എന്ന ചോദ്യത്തിന്.. താന്‍ ഒരു ലാപ്‌ടോപ് വാങ്ങി എന്നാണ് മാത്യു തോമസ് പറഞ്ഞത്.. സ്വന്തമായി ഒരു ലാപ് ടോപ് വാങ്ങണം എന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു.. അത് ഞാന്‍ ഈ അടുത്ത് വാങ്ങിച്ചു.. താരം പറയുന്നു… എനിക്ക് കൂടുതല്‍ ഗ്യാഡ്ജറ്റ്‌സിനോടാണ് താല്‍പര്യം.. കൂടുതലും അത്തരം സാധനങ്ങളാണ് വാങ്ങാറ് എന്നും നടന്‍ പറഞ്ഞു.. ഒരു മിഡി കീബോര്‍ഡ് വാങ്ങിച്ചു..

അങ്ങനെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ ആണ് ഞാന്‍ ഇപ്പോള്‍ അച്ചീവ് ചെയ്തത്. അതേസമയം, തനിക്ക് ഏറ്റവും പേടിയുള്ള കാര്യത്തെ കുറിച്ചും നടന്‍ തുറന്ന് പറഞ്ഞിരുന്നു.. ഹൊറര്‍ സിനിമകള്‍ തനിക്ക് പേടിയാണെന്നാണ് മാത്യു തോമസ് പറഞ്ഞത്.. കുമ്പളങ്ങി നൈറ്റ്‌സ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെമലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ സ്ഥാനം നേടിയ നടന്‍ ഇതിനോടകം തന്നെ ഒരുപിടി കഥാപാത്രങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. നെയ്മര്‍, ജാക്‌സണ്‍ ബസാര്‍ യൂത്ത്, കപ്പ് എന്നിവയാണ് മാത്യുവിന്റേതായി ഇനി വരാനിരിക്കുന്ന സിനിമകള്‍.