മഴവിൽ മനോരമയും ‘അമ്മ അംഗങ്ങളും ഒന്നിക്കുന്ന അവാർഡ് നിശയ്ക്ക് തുടക്കം !!

മലയാള സിനിമ താരങ്ങളെയും നിരവധി കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി മഴവിൽ മനോരമയും താര സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന മഴവിൽ എന്റർടൈമെന്റ്സ് അവാർഡ് 2022 തുടക്കമായി. അവാർഡ് ചടങ്ങിന്റെ ഔപചാരിക ഉൽഘാടനം നടൻ മമ്മൂട്ടി നിർവഹിച്ചു, മഹാമാരി…

മലയാള സിനിമ താരങ്ങളെയും നിരവധി കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി മഴവിൽ മനോരമയും താര സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന മഴവിൽ എന്റർടൈമെന്റ്സ് അവാർഡ് 2022 തുടക്കമായി. അവാർഡ് ചടങ്ങിന്റെ ഔപചാരിക ഉൽഘാടനം നടൻ മമ്മൂട്ടി നിർവഹിച്ചു, മഹാമാരി കാലഘട്ടത്തിന് ശേഷം വീണ്ടു ഒരു ഒത്തുചേരൽ വളരെ ഏറെ സന്തോഷം നൽകുന്നു എന്ന് മമ്മൂട്ടി പറഞ്ഞു, നിരവധി തവണ പ്രക്ഷകശ്രദ്ധ നേടിയ അവാർഡ് നിശായാണ് ഇത്തവണ ഏറെ പുതുമകളോടെ ആരാധകരിലേക്ക് എത്തുന്നത്.

ചടങ്ങിന്റെ പ്രധാന ആകർഷണം Mercedes-AMG G63 എത്തിയ മമ്മൂട്ടി തന്നയായിരുന്നു, ഉദ്ഘാടന ദൃശ്യങ്ങൾ അമ്മയുടെ ഒഫീഷ്യൽ പേജ് വഴി സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. ചടങ്ങിൽ ഉണ്ണിമുകുന്ദൻ, മാളവിക മണിയാപിള്ള രാജു, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, അബു സലിം, ബാബുരാജ്, രജന നാരായണൻകുട്ടി, ഇടവേള ബാബു, പാരീസ് ലക്ഷമി, മഞ്ജുപിള്ള, പൊന്നമ്മ ബാബു, ജഗതീഷ്, സ്വാസിക വിജയ്, രസ്നിക, എന്നി പ്രമുഖ താര നിര തന്നെ ചടങ്ങിൽ പങ്കാളികളായി.