കാവ്യയും ദിലീപിനെയും പോലും ഫോളോ ചെയ്യാതെ മീനാക്ഷി ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത് ഈ ഒരു താരപുത്രനെ മാത്രം

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി ദിലീപ്, തന്റെ ജീവിതത്തിലെ പ്രധാന സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം മീനാക്ഷി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ സജീവമായിട്ടും മീനാക്ഷി അധികം ആരെയും ഫോളോ…

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി ദിലീപ്, തന്റെ ജീവിതത്തിലെ പ്രധാന സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം മീനാക്ഷി തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ സജീവമായിട്ടും മീനാക്ഷി അധികം ആരെയും ഫോളോ ചെയ്യാറില്ല,മീനാക്ഷിയെ ഫോളോ ചെയ്യുന്നത് 138 കെ ആളുകളാണ്. തിരിച്ച് 42 പേരെയെ മീനൂട്ടിയും ഫോളോ ചെയ്യുന്നുള്ളു എന്നതാണ് ശ്രദ്ധേയം. മീനാക്ഷി ഫോളോ ചെയ്യുന്നവരിൽ മലയാളികൾ കുറവാണ്, അതിൽ സെലിബ്രിറ്റികൾ വളരെ കുറവാണ്, എന്നാൽ മലയാളത്തിലെ ഒരെറ്റയൊരു താരപുത്രനെ മാത്രമാണ് മീനാക്ഷി ഫോളോ ചെയ്യുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് മീനൂട്ടിയുടെ ലിസ്റ്റിലുള്ള ആ താരപുത്രനായ യുവനടന്‍. ഡിക്യൂവിന്റെ ആരാധികയാണോ ദുല്‍ഖര്‍ എന്ന കാര്യം വ്യക്തമല്ലെങ്കിലും ഫോളോ ലിസ്റ്റില്‍ ദുല്‍ഖറുമുണ്ട്.

എന്നാൽ തന്റെ അച്ഛനായ ദിലീപോ ‘അമ്മ കാവ്യയോ മീനാക്ഷി ഫോളോ ചെയ്യുന്നില്ല എന്നും ശ്രദ്ധേയമായ കാര്യമാണ്. സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍, ബോളിവുഡ് സുന്ദരിമാരായ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, മലയാളത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, സനുഷ, അപര്‍ണ ബാലമുരളി, മീര നന്ദന്‍, ശ്രിന്ദ, നമിത, താരപുത്രിയായ മാളവിക ജയറാം എന്നിവരെയാണ് മീനാക്ഷി ഫോളോ ചെയ്യുന്നത്. അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്, തന്റെ വിശേഷങ്ങൾ ഒന്നും മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല എന്നാൽ മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്,

അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ മീഢിയയിൽ സജീവമായി തുടങ്ങിയത്, തന്റെ ചിത്രങ്ങൾ എല്ലാം മീനാക്ഷി ഇപ്പോൾ പങ്കുവെക്കാറുണ്ട്, തന്റെ മകൾക്ക് അഭിനയത്തിനോട് താല്പര്യം ഇല്ല, അവളുടെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർന്ന് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു, മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബി ബിഎസിനു പഠിക്കുകയാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മീനാക്ഷിയുടെ പിറന്നാൾ, മീനാക്ഷിയുടെ പിറന്നാൾ ദിലീപും കാവ്യയും ചേർന്ന് ഏറെ ആഘോഷം ആക്കിയിരുന്നു, ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചും മീനാക്ഷി എത്തിയിരുന്നു.

2000-ത്തിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായി മീനാക്ഷി ജനിക്കുന്നത്. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല.