രാജപ്രൗഢിയിൽ തിളങ്ങി മീനാക്ഷി, താരപുത്രിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ ആരാധകര്ക്ക് വളരെ ഇഷ്ടമാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ ആരാധകര്ക്ക് വളരെ ഇഷ്ടമാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്, വിവാഹ നിശ്‌ചയം മുതൽ ബ്രൈഡൽ പാർട്ടി വരെയുള്ള വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു, വിവാഹത്തിൽ ഏറെ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു, ദിലീപിനൊപ്പം എല്ലാ ചടങ്ങളിലും മകൾ മീനാക്ഷിയും എത്തിയിരിക്കുന്നു, മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്, അമ്മയെ പോലെ തന്നെ മകൾ സുന്ദരിയാണ് എന്നാണ്  എല്ലാവരും പറഞ്ഞത്, മീനാക്ഷിയുടെ ഡാൻസിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു,

നാദിര്‍ഷയുടെ മകളായ ആയിഷയുടെ നിക്കാഹായിരുന്നു കഴിഞ്ഞ ദിവസം. ഗംഭീര ആഘോഷമായാണ് ചടങ്ങ് നടത്തിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.വരനെ സ്വീകരിക്കുന്നതിന്റേയും, വധുവിന്റെ പിതാവും വരനും തമ്മിലുള്ള ഹസ്തദാനത്തിന്റേയുമൊക്കെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കറുപ്പും ചുവപ്പുമായിരുന്നു വരന്‍രേയും വധുവിന്റേയും ഡ്രസ് കോഡ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഇതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു എത്തിയത്. രാമശ്ശേരി ഇഡ്ഡലിയുള്‍പ്പടെയുള്ള വിഭവങ്ങളായിരുന്നു ഒരുക്കിയത്.

ചടങ്ങിൽ ദിലീപും കുടുംബവും എത്തിയിരുന്നു, ചുവപ്പ് സാരിയണിഞ്ഞ് മുല്ലപ്പൂ വെച്ചായിരുന്നു മീനാക്ഷി എത്തിയത്.സാല്‍വാറിലായിരുന്നു കാവ്യ മാധവന്‍. ആയിഷ നാദിര്‍ഷയ്‌ക്കൊപ്പം സാരിയണിഞ്ഞുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇവരുടെ സുഹൃത്തുക്കളെല്ലാം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയത്

ഉപ്പള സ്വദേശിയായ ബിലാലാണ് ആയിഷയെ വിവാഹം ചെയ്തത്. വിവാഹനിശ്ചയം മുതലുള്ള വിശേഷങ്ങളിലെല്ലാം കൂട്ടുകാരികളും പങ്കെടുത്തിരുന്നു. ദിലീപും നാദിര്‍ഷയും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങളും അടുത്ത സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. മീനാക്ഷി ദിലീപിന്റെ അടുത്ത കൂട്ടുകാരികളാണ് ആയിഷയും ഖദീജയും. നമിത പ്രമോദുള്‍പ്പടെയുള്ള സുഹൃത്ത് ഗ്യാങ്ങിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.